Latest News
വരും ദിവസങ്ങളില്‍ മഴ ശമിക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോഹ്ലിയെ ടെസ്റ്റിൽ പിടിച്ചുകെട്ടും; വീരവാദവുമായി ഓസീസ് കീപ്പർ

മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയോട് ആറ് വിക്കറ്റിന് തോറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം

virat kohli, kohli, india tour of south africa, india vs south africa, Babulal Bariya, kohli fan, kohli fan dies, cricket news, sports news, indian express

മെൽബൺ: ഇന്ത്യൻ ടീമിന്റെ ഓസീസ് പര്യടനമാണ് ഇപ്പോൾ നടക്കുന്നത്. മൂന്നാം ടി20 മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അപരാജിത അർദ്ധസെഞ്ച്വറി മികവിലാണ് ഇന്ത്യ വിജയകരമായി മുന്നേറിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിൽ പിരിഞ്ഞു.

ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ വിജയം കൈവിട്ടതിന്റെ നിരാശയിലാണ് ഓസീസ് ക്രിക്കറ്റ് ടീം. അത് മറച്ചുവയ്ക്കുന്നില്ല ഓസീസിന്റെ വിക്കറ്റ് കീപ്പർ അലക്സ് കാരി.  വിരാട് കോഹ്ലിയുടെ അപരാജിത അർദ്ധസെഞ്ച്വറി പ്രകടനമാണ് തങ്ങളെ മൂന്നാം ടി20 മത്സരത്തിൽ പരാജയത്തിലേക്ക് തളളിവിട്ടതെന്ന് അദ്ദേഹം സമ്മതിക്കുന്നു.

എന്നാൽ കോഹ്ലിയെ ഇങ്ങിനെ കയറൂരി വിടില്ലെന്നാണ് താരം പറയുന്നത്. വരാനിരിക്കുന്ന ടെസ്റ്റ് മത്സര പരമ്പരയിൽ കോഹ്ലിയെ പിടിച്ചുകെട്ടുമെന്ന് കാരി വീരവാദവും മുഴക്കി.

“അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. ഇന്നിങ്സിന്റെ അവസാനമായപ്പോൾ കോഹ്ലിയ്ക്ക് ചെറുതായി സമ്മർദ്ദം കയറിയിട്ടുണ്ടായിരുന്നു. പക്ഷെ പവർപ്ലേയിലെ മികച്ച പ്രകടനം അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി. ”

“കോഹ്ലി ഇതിന് മുൻപും ഇതേ പോലെ ബാറ്റ് ചെയ്തിട്ടുണ്ട്. അത് പുതിയ കാര്യമല്ല. ടെസ്റ്റിൽ കാര്യങ്ങൾ മറ്റൊരു വിധത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നതാൻ ലിയോനെ പോലെ നല്ല പേസ് ബോളർ നമുക്കുണ്ട്.  വിരാട് കോഹ്ലിയെ പിടിച്ചുകെട്ടാൻ ഞങ്ങളുടെ പേസ് നിരയ്ക്ക് കഴിയും,” കാരി പറഞ്ഞു.

ബ്രിസ്ബെയ്ൻ വേദിയായ ആദ്യ ടി20 മത്സരത്തിൽ ഓസീസിനായിരുന്നു വിജയം. എന്നാൽ മെൽബണിൽ നടന്ന രണ്ടാം ടി20 മത്സരം മഴ മൂലം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. മൂന്നാം ടി20യിൽ 41 പന്ത് നേരിട്ട കോഹ്ലി 61 റൺസ് നേടി പുറത്താകാതെ നിന്നതാണ് ഇന്ത്യയ്ക്ക് ബാറ്റിങിൽ കരുത്തായത്. 165 എന്ന ഓസീസ് കുറിച്ച വിജയലക്ഷ്യം താരതമ്യേന അനായാസമായി അവർ മറികടന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hopefully we will be able to stop kohli in test series alex carey

Next Story
സാമ്പ വിരിച്ച വലയില്‍ കുരുങ്ങി ശ്വാസം മുട്ടി രോഹിത് ശര്‍മ്മ; ഒടുവില്‍ തോറ്റ് പുറത്തായി
The moderation of comments is automated and not cleared manually by malayalam.indianexpress.com