scorecardresearch

കോഹ്ലിയെ ടെസ്റ്റിൽ പിടിച്ചുകെട്ടും; വീരവാദവുമായി ഓസീസ് കീപ്പർ

മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയോട് ആറ് വിക്കറ്റിന് തോറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം

മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയോട് ആറ് വിക്കറ്റിന് തോറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം

author-image
WebDesk
New Update
virat kohli, kohli, india tour of south africa, india vs south africa, Babulal Bariya, kohli fan, kohli fan dies, cricket news, sports news, indian express

മെൽബൺ: ഇന്ത്യൻ ടീമിന്റെ ഓസീസ് പര്യടനമാണ് ഇപ്പോൾ നടക്കുന്നത്. മൂന്നാം ടി20 മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അപരാജിത അർദ്ധസെഞ്ച്വറി മികവിലാണ് ഇന്ത്യ വിജയകരമായി മുന്നേറിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിൽ പിരിഞ്ഞു.

Advertisment

ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ വിജയം കൈവിട്ടതിന്റെ നിരാശയിലാണ് ഓസീസ് ക്രിക്കറ്റ് ടീം. അത് മറച്ചുവയ്ക്കുന്നില്ല ഓസീസിന്റെ വിക്കറ്റ് കീപ്പർ അലക്സ് കാരി.  വിരാട് കോഹ്ലിയുടെ അപരാജിത അർദ്ധസെഞ്ച്വറി പ്രകടനമാണ് തങ്ങളെ മൂന്നാം ടി20 മത്സരത്തിൽ പരാജയത്തിലേക്ക് തളളിവിട്ടതെന്ന് അദ്ദേഹം സമ്മതിക്കുന്നു.

എന്നാൽ കോഹ്ലിയെ ഇങ്ങിനെ കയറൂരി വിടില്ലെന്നാണ് താരം പറയുന്നത്. വരാനിരിക്കുന്ന ടെസ്റ്റ് മത്സര പരമ്പരയിൽ കോഹ്ലിയെ പിടിച്ചുകെട്ടുമെന്ന് കാരി വീരവാദവും മുഴക്കി.

"അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. ഇന്നിങ്സിന്റെ അവസാനമായപ്പോൾ കോഹ്ലിയ്ക്ക് ചെറുതായി സമ്മർദ്ദം കയറിയിട്ടുണ്ടായിരുന്നു. പക്ഷെ പവർപ്ലേയിലെ മികച്ച പ്രകടനം അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി. "

Advertisment

"കോഹ്ലി ഇതിന് മുൻപും ഇതേ പോലെ ബാറ്റ് ചെയ്തിട്ടുണ്ട്. അത് പുതിയ കാര്യമല്ല. ടെസ്റ്റിൽ കാര്യങ്ങൾ മറ്റൊരു വിധത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നതാൻ ലിയോനെ പോലെ നല്ല പേസ് ബോളർ നമുക്കുണ്ട്.  വിരാട് കോഹ്ലിയെ പിടിച്ചുകെട്ടാൻ ഞങ്ങളുടെ പേസ് നിരയ്ക്ക് കഴിയും," കാരി പറഞ്ഞു.

ബ്രിസ്ബെയ്ൻ വേദിയായ ആദ്യ ടി20 മത്സരത്തിൽ ഓസീസിനായിരുന്നു വിജയം. എന്നാൽ മെൽബണിൽ നടന്ന രണ്ടാം ടി20 മത്സരം മഴ മൂലം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. മൂന്നാം ടി20യിൽ 41 പന്ത് നേരിട്ട കോഹ്ലി 61 റൺസ് നേടി പുറത്താകാതെ നിന്നതാണ് ഇന്ത്യയ്ക്ക് ബാറ്റിങിൽ കരുത്തായത്. 165 എന്ന ഓസീസ് കുറിച്ച വിജയലക്ഷ്യം താരതമ്യേന അനായാസമായി അവർ മറികടന്നു.

Australian Cricket Team Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: