ഹോങ്കോങ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ വനിതാ സൂപ്പര്‍ താരം പി.വി.സിന്ധു ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ഫൈനലില്‍ ചൈനീസ് തായ്പേയ് താരത്തിന് മുമ്പില്‍ അടിയറവ് പറഞ്ഞു. വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ 16 കാരിയായ തായി സു യിങ് ആണ് ഫൈനലില്‍ സിന്ധുവിനെ പരാജയപ്പെടുത്തി കിരീടം നേടിയത്. ചൈന ഓപ്പണിലും ചൈനീസ് കൗമാര താരത്തിനോട് തോറ്റാണ് സിന്ധു പുറത്തായിരുന്നത്. സ്വർണം ലക്ഷ്യമിട്ട് ഇറങ്ങിയ സിന്ധുവിന് ഇതോടെ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തായ് സു യിങ്ങിനോട് 21-18,​ 21- 18 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ തോൽവി.

തായ്‌ലൻഡിന്റെ രച്ചനോക് ഇന്റനോണിനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. 21-17, 21-17 എന്ന സ്കോറിനാണ് സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം മൂന്ന് പോയന്റ് ലീഡോഡെ സിന്ധു സ്വന്തമാക്കി. തുടക്കത്തിലെ മികച്ച ലീഡ് സിന്ധു നേടിയിരുന്നു. എന്നാൽ സ്കോർ 18-10 എന്ന നിലയിൽ എത്തി നിൽക്കെ സിന്ധുവിന്റെ അലസമായ ഷോട്ടുകൾ എതിരാളിയുടെ സ്കോർ വർദ്ധിപ്പിച്ചെങ്കിലും അവസാന നിമിഷങ്ങളിലെ മികച്ച പോരാട്ടത്തിലൂടെ വിജയം നേടുകയായിരുന്നു. ഗെയിമില്‍ സിന്ധുവിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയ ഇന്റോണ്‍ നിശ്ചിത ഇടവേളകളില്‍ പോയന്റ് നേടി 21-17 ലീഡോഡെ രണ്ടാം ഗെയിമും സിന്ധു സ്വന്തമാക്കി.

ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയില്‍ എത്തിയിരുന്നത്. നേരിട്ടുള്ള രണ്ട് സെറ്റുകളില്‍ ആയിരുന്നു സിന്ധുവിന്റെ വിജയം. നിലവില്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് സിന്ധു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ