ഹോങ്കോങ്: ഇന്ത്യന്‍ ബാറ്റിമിന്റണ്‍ വനിതാ സൂപ്പര്‍ താരം പിവി സിന്ധു ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ ഫൈനലില്‍ കടന്നു. വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ ആണ് സിന്ധു ഫൈനല്‍ യോഗ്യത നേടിയത്.

തായ്ലന്റിന്റെ രച്ചനോക് ഇന്റനോണിനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. 21-17, 21-17 എന്ന സ്കോറിനാണ് സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം മൂന്ന് പോയന്റ് ലീഡോഡെ സിന്ധു സ്വന്തമാക്കി. തുടക്കത്തിലെ മികച്ച ലീഡ് സിന്ധു നേടിയിരുന്നു. എന്നാൽ സ്കോർ 18-10 എന്ന നിലയിൽ എത്തി നിൽക്കെ സിന്ധുവിന്റെ അലസമായ ഷോട്ടുകൾ എതിരാളിയുടെ സ്കോർ വർദ്ധിപ്പിച്ചെങ്കിലും അവസാന നിമിഷങ്ങളിലെ മികച്ച പോരാട്ടത്തിലൂടെ വിജയം നേടുകയായിരുന്നു. ഗെയിമില്‍ സിന്ധുവിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയ ഇന്റോണ്‍ നിശ്ചിത ഇടവേളകളില്‍ പോയന്റ് നേടി 21-17 ലീഡോഡെ രണ്ടാം ഗെയിമും സിന്ധു സ്വന്തമാക്കി.

ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയില്‍ എത്തിയിരുന്നത്. നേരിട്ടുള്ള രണ്ട് സെറ്റുകളില്‍ ആയിരുന്നു സിന്ധുവിന്റെ വിജയം. നിലവില്‍ ലോക റാംഗിങ്ങില്‍ രണ്ടാം സ്ഥാനം ആണ് സിന്ധു. മുപ്പത്തയേഴ് മിനുറ്റ് നീണ്ട് നിന്ന മത്സരത്തില്‍ 21-12, 21-19 എന്ന സ്‌ക്കോറില്‍ ആയിരുന്നു സിന്ധു വിജയം സ്വന്തമാക്കിയത്. ചൈനയുടെ തായി സു യിംഗ് ആണ് ഫൈനലില്‍ സിന്ധുവിനെ കാത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ