ഭുവനേശ്വറിൽ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് തകർപ്പൻ ജയം. കാനഡയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തറപറ്റിച്ച്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ജയത്തോടെ ടൂർണമെന്റിൽ ക്വർട്ടർ ഫൈനലിലേക്കും ഇന്ത്യ യോഗ്യത നേടി. ഇന്ത്യക്ക് വേണ്ടി ലളിത് ഉപാദ്ധ്യായ രണ്ട് ഗോളുകൾ നേടി.

കളിയുടെ പന്ത്രണ്ടാം മിനിറ്റിൽ ഹർമ്മൻ പ്രീതാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. 39-ാം മിനിറ്റിൽ സണ്ണിലൂടെ കാനഡ ഗോൾ മടക്കി. ഗോൾ വഴങ്ങിയതോടെ അക്രമണത്തിലേക്ക് മാറിയ ഇന്ത്യ 46-ാം മിനിറ്റിൽ ലീഡ് ഉയർത്തി. ഇത്തവണ ചിങലൻസന സിങ്ങാണ് ഇന്ത്യക്കായി ഗോൾ നേടിയത്. പെട്ടന്ന് തന്നെ 47-ാം മിനിറ്റിൽ ലളിത് ഉപാദ്ധ്യായ ലീഡ് രണ്ടാക്കി. ഇന്ത്യ 3-1ന് മുന്നിൽ.

കൃത്യം പത്ത് മിനിറ്റുകൾക്ക് ശേഷം ലളിത് ഉപാദ്ധ്യായ രണ്ടാം പ്രഹരം. 51-ാം മിനിറ്റിൽ റോഹിദാസാണ് ഇന്ത്യൻ ഗോൾ വേട്ട പൂർത്തിയാക്കിയത്. ജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരും. മൂന്ന് കളികളിൽ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. ബെൽജിയത്തിനും ഏഴ് പോയിന്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഇന്ത്യയാണ് മുന്നിൽ.

ലണ്ടനിൽ 2017ൽ നടന്ന ലോക ഹോക്കി ലീഗിലെ തോൽവിക്ക് പകരം വീട്ടുക കൂടിയായിരുന്നു ഇന്ത്യ. സെമിഫൈനലിൽ അന്ന് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ക്യാനഡ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ ഇന്ത്യ സമനിലയിൽ തളയ്ക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ