ഭുവനേശ്വറിൽ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് മൂന്നാം അങ്കം. ക്യാനഡയാണ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ന് ജയിക്കാനായാൽ ക്വർട്ടർ ബെർത്ത് ഉറപ്പിക്കാൻ ഇന്ത്യക്കാകും.
ടൂർണമെന്റിൽ തങ്ങളുടെ രണ്ടാം ജയം തേടിയാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നത്. ഇന്ന് ജയിച്ചാലോ മത്സരം സമനിലയിൽ അവസാനിപ്പിച്ചാലോ ഇന്ത്യക്ക് ക്വർട്ടർ ഉറപ്പിക്കാം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ ഇന്ത്യ സമനിലയിൽ തളയ്ക്കുകയായിരുന്നു.
ലണ്ടനിൽ 2017ൽ നടന്ന ലോക ഹോക്കി ലീഗിലെ തോൽവിക്ക് പകരം വീട്ടാനാകും ഇന്ത്യയുടെ ശ്രമം. സെമിഫൈനലിൽ അന്ന് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ക്യാനഡ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
Here's a look at how the teams stand following the final day pool-stage matches concluded in Pool B of the OHMWC Bhubaneswar 2018 on 7th December.
#IndiaKaGame #HWC2018 #DilHockey #AUSvCHN #IRLvENG pic.twitter.com/u5XF9Vz5fj
— Hockey India (@TheHockeyIndia) December 7, 2018
“അത് ചരിത്രമാണ്, ചരിത്രമേറെ വായിക്കപ്പെടും. എന്നാൽ സ്‍പോർട്സിൽ ചരിത്രത്തിന് പ്രാധന്യമില്ല,”ഇന്ത്യൻ പരിശീലകൻ ഹരേന്ദ്ര സിങ് പറഞ്ഞു. ഒഡിഷയിലെ ഭുവനേശ്വറിൽ രാത്രി ഏഴ് മണിക്കാണ് മത്സരം.