ന്യൂഡല്‍ഹി: ഹോക്കി ലോകകപ്പിലെ പൂള്‍ ഡി രണ്ടാം മത്സരത്തില്‍ ഇന്ത്യയെ സമനിലയില്‍ തളച്ച് ഇംഗ്ലണ്ട്. ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇന്ത്യ, ആദ്യ മത്സരത്തില്‍ സ്പെയ്നിനെ തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ട്, വെയ്ല്‍സിനെ തോല്‍പ്പിച്ചാണ് എത്തുന്നത്. നാല് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പില്‍ മുന്നിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഗോള്‍ ശരാശരിയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട്.
പ്രതിരോധത്തിലും മുന്നേറ്റനിരയിലും ഒത്തിണക്കത്തോടെയാണ് ഇന്ത്യ കളിച്ചത്. നിരവധി ആക്രമണങ്ങൾ ഇംഗ്ലണ്ടിൻെറ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യൻ പ്രതിരോധനിരയുടെ ചെറുത്തുനിൽപ്പ് ഒന്നും ഗോളാക്കാൻ അനുവദിച്ചില്ല.
ആദ്യ മത്സരത്തില്‍ ഇരുടീമുകളും ജയം നേടിയിരുന്നു. ഇന്ത്യ സ്പെയിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെടുത്തി. മറുവശത്ത് ഇംഗ്ലണ്ട് വെയില്‍സിനെ 5-0 നാണ് കീഴടക്കിയത്. ആക്രമിച്ച് കളിക്കുന്ന ഇംഗ്ലണ്ടിനെ നേരിടും ഇന്ത്യക്ക് എളുപ്പമാകില്ല.
കഴിഞ്ഞ മൂന്ന് ഹോക്കി ലോകകപ്പുകളിലും സെമി ഫൈനലിലെത്തിയ ടീമാണ് ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ കരുത്തരായ ആദ്യ എതിരാളികളും ഇംഗ്ലണ്ട് തന്നെയാണ്. ഇന്ന് വിജയിക്കാനായില്ലെങ്കില്‍ ക്വാര്‍ട്ടറിലേക്കുള്ള നേരിട്ടുള്ള പ്രവേശനം ഇന്ത്യക്ക് സാധ്യമായേക്കില്ല.
പോള്‍ റെവിങ്ടണ്‍ എന്ന പരിശീലകന്റെ കീഴിലാണ് ഇംഗ്ലണ്ട് ശൈലിമാറ്റം വരുത്തിയത്. കഴിഞ്ഞ ഒളിമ്പിക്സില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളാണ് ടീം നേടിയത്. സമ്മര്‍ദത്തെ മറികടന്ന് മുന്നേറാനുള്ള മികവ് ടീമിനുണ്ട്.
ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയി തന്നെയാകും പൂള്‍ ഡിയിലെ ചാമ്പ്യന്മാരുമാകുക. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നവര്‍ക്ക് ക്വാര്‍ട്ടറിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. രണ്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് പ്ലെ ഓഫുകൂടി അതിജീവിക്കണം ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍.