പുരുഷ ഹോക്കി ലോകകപ്പില്‍ വെയ്ല്‍സിനെ 4-2ന് തകര്‍ത്ത് ഇന്ത്യ. ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ഇന്ത്യയ്ക്കായി 2 ഗോളുകള്‍ സ്കോര്‍ ചെയ്ത് ആകാശ്ദീപ് സിങ് താരമായി. ഇന്ത്യക്കായി ഷാംഷെര്‍ സിംഗും(21) ആകാശ്ദീക് സിംഗും(32, 45) ഹര്‍മന്‍പ്രീത് സിംഗും(59) ഗോളുകള്‍ നേടി. ഗൊരെത് ഫല്‍ലോങ്, ജേക്കബ് ഡ്രാപെര്‍ എന്നിവരാണു വെയ്ല്‍സിന്റെ സ്കോറര്‍മാര്‍.
വെയ്ല്‍സിനോട് ജയിച്ചെങ്കിലും പൂള് ഡിയില്‍ ഇന്ത്യ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ ഇന്ത്യന്‍ ടീം കാത്തിരിക്കണം. വെയ്ല്‍സിനെതിരായ ജീവന്മരണ പോരാട്ടത്തില്‍ വിജയിച്ച് നേരിട്ട് യോഗ്യത നേടാന്‍ 8-0ന്റെ ജയം അനിവാര്യമായിരുന്നു. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന ടീം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ ക്രോസ് ഓവര്‍ റൗണ്ടിലാണു യോഗ്യത ഉറപ്പാക്കേണ്ടത്.
ഗ്രൂപ്പിലെ ദുര്ബലരാണു വെയില്‍സ്. ഇംഗ്ലണ്ടിനോടും സ്പെയിനിനോടുമായി ഇതുവരെ വഴങ്ങിയത് പത്ത് ഗോൾ. തിരിച്ചടിച്ചത് ഒന്നു മാത്രം. അതിനാല്‍ സ്പെയിനിന്റെ ഗോള്‍ വല നിറയ്ക്കുക എന്ന ലക്ഷ്യം ഇന്ത്യയ്ക്കുണ്ടാകും.