scorecardresearch

ഹോക്കി ലോകകപ്പിൽ രണ്ടാം ജയം തേടി ഇന്ത്യ; എതിരാളികൾ ബെൽജിയം

India vs Belgium Pool C Hockey World Cup 2018 Live Score:കരുത്തരായ ബെൽജിയവുമായുള്ള മത്സരം പ്രീ-ക്വർട്ടർ ഫൈനൽ പോരാട്ടമായാണ് കാണുന്നതെന്ന് ഇന്ത്യൻ പരിശീലകൻ ഹരേന്ദ്ര സിങ് പറഞ്ഞു

Hockey World Cup 2018 Pool C, India vs Belgium Live Score Updates: ലോകകപ്പിലെ തുടർച്ചയായ രണ്ടാം ജയ തേടി ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്നിറങ്ങും. ലോകറങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ബെൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ. കരുത്തരാണെങ്കിലും ജയത്തോടെ ഗ്രൂപ്പിൽ മുന്നിലെത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

കണക്കിൽ ബെൽജിയം ഇന്ത്യയെക്കാൾ വളരെ മുന്നിലാണ്. 19 മത്സരങ്ങളിലാണ് ഇരു ടീമുകളും ഇതിനുമുമ്പ് ഏറ്റുമുട്ടിയിരിക്കുന്നത്. ഇതിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. പതിമൂന്ന് മത്സരങ്ങൾ ബെൽജിയം വിജയിച്ചപ്പോൾ ഒന്ന് സമനിലയിൽ അവസാനിച്ചു.

ബെൽജിയവും തുടർച്ചയായ രണ്ടാം ജയം പ്രതീക്ഷിച്ചാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ബെൽജിയം ക്യാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയാകട്ടെ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടൂർണമെന്റ് ആരംഭിച്ചത്.

കരുത്തരായ ബെൽജിയവുമായുള്ള മത്സരം പ്രീ-ക്വർട്ടർ ഫൈനൽ പോരാട്ടമായാണ് കാണുന്നതെന്ന് ഇന്ത്യൻ പരിശീലകൻ ഹരേന്ദ്ര സിങ് പറഞ്ഞു. ഒഡിഷയിലെ ഭുവനേശ്വറിൽ രാത്രി ഏഴ് മണിക്കാണ് മത്സരം.

1975 ലാണ് ഇന്ത്യ അവസാനമായി ലോകകപ്പ് കിരീടം ഉയർത്തുന്നത്. അതിന് ശേഷം പിന്നീട് ഒരിക്കലും സെമിയിൽ പോലും എത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 1982 ൽ നടന്ന ലോകകപ്പിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് അത് കഴിഞ്ഞുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പിന് അതിഥേയത്വം വഹിക്കുന്നത്. 1982ൽ ബോംബെയിലും 2010ൽ ഡൽഹിയിലും ലോകകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Hockey world cup 2018 india vs belgium live score updates