ഒളിമ്പിക്സ് യോഗ്യത: അമേരിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾ

ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ വനിത ടീം അമേരിക്കയെ പരാജയപ്പെടുത്തിയത്

India hockey team, ഇന്ത്യൻ ഹോക്കി ടീം, india vs USA, IND vs USA, India women hockey team, women team, ഒളിമ്പിക് യോഗ്യത, Tokyo Olympics, ടോക്കിയോ ഒളിമ്പിക്സ്, hockey world cup, Sjoerd Marijne women hockey team coach, hockey news, sports news, ie malayalam, ഐഇ മലയാളം

ഭുവനേശ്വർ: ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ അമേരിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ അമേരിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പൂർണാധിപത്യം ഇന്ത്യക്കായിരുന്നെങ്കിലും തുടർച്ചയായ അവസരങ്ങൾ സൃഷ്ടിച്ച് അമേരിക്കയും ഇന്ത്യയെ വിറപ്പിച്ചു. ഗുർജീതിന്റെ ഇരട്ട ഗോൾ മികവിലായിരുന്നു ഇന്ത്യൻ വിജയം.

മത്സരത്തിന്റെ 29-ാം മിനിറ്റിൽ ലിലിമ മിൻസിന്റെ ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. നേഹ ഗോയലിന്റെ പെനാൽറ്റി കോർണർ ലിലിമ കൃത്യമായി അമേരിക്കൻ പോസ്റ്റിലെത്തിക്കുകയായിരുന്നു. ഷാർമിളയുടെ വകയായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോൾ. അധികം വൈകാതെ ഗുർജീത് ലീഡ് മൂന്നാക്കി ഉയർത്തി. നവ്നീത് നാലാം ഗോളും നേടിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. ഗുർജീത് വീണ്ടും അമേരിക്കൻ വല ചലിപ്പിച്ച് ഇന്ത്യൻ ഗോൾപട്ടിക പൂർത്തിയാക്കി.

ഏറെ വർഷങ്ങൾക്ക് ശേഷം റിയോ ഒളിമ്പിക്സിലൂടെ ഒളിമ്പിക് വേദിയിലേക്ക് തിരികെയെത്തിയ ഇന്ത്യൻ വനിത ടീമിന് ആ അവസരം നന്നായി വിനിയോഗിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ടോക്കിയോയിൽ ചരിത്രം തിരുത്താൻ ഇന്ത്യൻ വനിതകൾക്ക് ജയം അനിവാര്യമായിരുന്നു. 2008ലെ തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതകൾ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hockey womens olympic qualifiers india thrashes usa 5 1

Next Story
പരിശീലനത്തിനിടെ രോഹിത് ശര്‍മ്മയ്ക്ക് പരുക്ക്; ഇന്ത്യന്‍ ക്യാംപില്‍ ഇടിത്തീIndia vs Bangladesh, ഇന്ത്യ, ബംഗ്ലാദേശ്, Cricket news,Live Score,Cricket,Shikhar Dhawan,Shakib Al Hasan,Rohit Sharma,India vs Bangladesh,india national cricket team,Cricket,Bangladesh national cricket team
The moderation of comments is automated and not cleared manually by malayalam.indianexpress.com