/indian-express-malayalam/media/media_files/uploads/2019/11/indian-women-hockey-team.jpg)
ഭുവനേശ്വർ: ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ അമേരിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ അമേരിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പൂർണാധിപത്യം ഇന്ത്യക്കായിരുന്നെങ്കിലും തുടർച്ചയായ അവസരങ്ങൾ സൃഷ്ടിച്ച് അമേരിക്കയും ഇന്ത്യയെ വിറപ്പിച്ചു. ഗുർജീതിന്റെ ഇരട്ട ഗോൾ മികവിലായിരുന്നു ഇന്ത്യൻ വിജയം.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ ലിലിമ മിൻസിന്റെ ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. നേഹ ഗോയലിന്റെ പെനാൽറ്റി കോർണർ ലിലിമ കൃത്യമായി അമേരിക്കൻ പോസ്റ്റിലെത്തിക്കുകയായിരുന്നു. ഷാർമിളയുടെ വകയായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോൾ. അധികം വൈകാതെ ഗുർജീത് ലീഡ് മൂന്നാക്കി ഉയർത്തി. നവ്നീത് നാലാം ഗോളും നേടിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. ഗുർജീത് വീണ്ടും അമേരിക്കൻ വല ചലിപ്പിച്ച് ഇന്ത്യൻ ഗോൾപട്ടിക പൂർത്തിയാക്കി.
FT: 5-1
Give it up for our #IndianEves for their impressive performance against Team USA in the first-leg of the @FIH_Hockey Olympic Qualifiers Odisha!#IndiaKaGame#INDvUSA#RoadToTokyo#Tokyo2020#KalingaKalling#GiftOfHockeypic.twitter.com/C62aGzho18— Hockey India (@TheHockeyIndia) November 1, 2019
ഏറെ വർഷങ്ങൾക്ക് ശേഷം റിയോ ഒളിമ്പിക്സിലൂടെ ഒളിമ്പിക് വേദിയിലേക്ക് തിരികെയെത്തിയ ഇന്ത്യൻ വനിത ടീമിന് ആ അവസരം നന്നായി വിനിയോഗിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ടോക്കിയോയിൽ ചരിത്രം തിരുത്താൻ ഇന്ത്യൻ വനിതകൾക്ക് ജയം അനിവാര്യമായിരുന്നു. 2008ലെ തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us