ധാക്ക: ഏഷ്യകപ്പ് ഹോക്കി ടൂർണ്ണമെന്റിൽ തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ച് ഇന്ത്യൻ ടീം. ആതിഥേയരായ ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഏഴ് ഗോളിനാണ് ഇന്ത്യ തകർത്തത്. രണ്ടാം മത്സരത്തില്‍ ഹര്‍മന്‍പ്രീത് സിംഗ്(2 ഗോളുകള്‍), ഗുര്‍ജന്ത് സിംഗ്, ആകാശ്ദീപ് സിംഗ്, ലലിത് ഉപാധ്യായ, അമിത് രോഹിദാസ്, രമണ്‍ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്.

നേരത്തെ ആദ്യ മത്സരത്തില്‍ ഒക്ടോബര്‍ 11നു ഇന്ത്യ ജപ്പാനെ 5-1നു പരാജയപ്പെടുത്തിയിരുന്നു. ഞായറാഴ്ച പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ ഇതേ മാര്‍ജിനില്‍ തകര്‍ത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ