scorecardresearch

IND vs PAK:'ഏറ്റവും വലിയ കുറ്റകൃത്യം യോഗ്യത ഇല്ലാത്തയാൾക്ക് ജോലി നൽകുന്നത്'; ആഞ്ഞടിച്ച് അക്തർ

India vs Pakistan T20 World Cup: സമ്മർദം കൈകാര്യം ചെയ്യാൻ പാകത്തിൽ കഴിവുള്ളവരല്ല ഇത്. കഴിഞ്ഞ 15-20 വർഷമായി പാക്കിസ്ഥാൻ ക്രിക്കറ്റിൽ ഒരു നിക്ഷേപവും ഇല്ല.

India vs Pakistan T20 World Cup: സമ്മർദം കൈകാര്യം ചെയ്യാൻ പാകത്തിൽ കഴിവുള്ളവരല്ല ഇത്. കഴിഞ്ഞ 15-20 വർഷമായി പാക്കിസ്ഥാൻ ക്രിക്കറ്റിൽ ഒരു നിക്ഷേപവും ഇല്ല.

author-image
Sports Desk
New Update
Pakistan Cricket Team Akhtar

india vs Pakistan T20 World Cup: ഇന്ത്യക്കെതിരെ ഐസിസി ടൂർണമെന്റിൽ മറ്റൊരു തോൽവിയിലേക്ക് കൂടി വീണതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുൻ പേസർ ഷൊയ്ബ് അക്തർ. ഇന്ന് ഇന്ത്യയെ തോൽപ്പിക്കുക എന്നത് സ്വപ്നം കാണാൻ പോലുമാകാത്ത നിലയിലേക്ക് പാക്കിസ്ഥാൻ എത്തിയതായി അക്തർ ചൂണ്ടിക്കാണിക്കുന്നു. 

Advertisment

"മത്സരത്തിൽ ഒരിടത്തും പാക്കിസ്ഥാന് ആധിപത്യം നേടാനായില്ല. മണിക്കൂറിൽ 125 കിമീ വേഗതയിലാണ് ഷഹീൻ പന്തെറിയുന്നത്. എന്നാൽ മോഡേൺ ഡേ ക്രിക്കറ്റിൽ വേണ്ടത് ഇതല്ല. സമ്മർദം കൈകാര്യം ചെയ്യാൻ പാകത്തിൽ കഴിവുള്ളവരല്ല ഇത്. കഴിഞ്ഞ 15-20 വർഷമായി പാക്കിസ്ഥാൻ ക്രിക്കറ്റിൽ ഒരു നിക്ഷേപവും ഇല്ല. ഒരു സമയത്ത് നമ്മൾ ഗ്രൗണ്ടിൽ ഇന്ത്യക്കെതിരെ പോരാടിയിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യക്കെതിരെ ജയിക്കുക എന്നത് നമുക്ക് സ്വപ്നം കാണാൻ പോലുമാകാത്ത അവസ്ഥയിലെത്തി," അക്തർ എബിപി ന്യൂസിനോട് പ്രതികരിച്ചു. 

Also Read: IND vs PAK T20: 11 തുടർ ജയങ്ങളുമായി റെക്കോർഡിട്ട് ഇന്ത്യ; 18 ഓവർ സ്പിന്നർമാർക്ക് നൽകിയിട്ടും തോറ്റ് പാക്കിസ്ഥാൻ

Advertisment

"ഒന്നും അറിയാത്ത ഒരാളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായിരിക്കുന്നത്. എന്തൊക്കെ നിങ്ങൾക്ക് ചെയ്യാനാവും? ടീമിനെ എങ്ങനെ മുൻപോട്ട് കൊണ്ടുപോകാം? ബാബറിനെ പോലെ ഒരു സൂപ്പർ സ്റ്റാറിനെ സൃഷ്ടിച്ചു. പക്ഷേ ആ സൂപ്പർ സ്റ്റാറിന് മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയുന്നില്ല. യോഗ്യത ഇല്ലാത്ത വ്യക്തിക്ക് ജോലി നൽകുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം," അക്തർ അഭിപ്രായപ്പെട്ടു. 

Also Read: India vs Pakistan: ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; ഇഷാന്റേയും ബോളർമാരുടേയും കരുത്തിൽ കൊളംബോയിൽ ഇന്ത്യയുടെ വിജയക്കൊടി

കൊളംബോയിലെ ജയത്തോടെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ വിജയ റെക്കോർഡ് 8-1 ആയി. 61 റൺസിനാണ് പാക്കിസ്ഥാനെ സൂര്യകുമാർ യാദവിന്റെ സംഘം വീഴ്ത്തിയത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്റെ തീരുമാനത്തിനെതിരേയും വിമർശനം വരുന്നുണ്ട്. എന്നാൽ ഇഷാൻ കിഷന്റെ ബാറ്റിങ് ആണ് കളി തങ്ങളുടെ കയ്യിൽ നിന്ന് തട്ടിയകറ്റിയത് എന്ന് പാക്കിസ്ഥാൻ പരിശീലകൻ പ്രതികരിച്ചു. 

Also Read: India vs Pakistan T20: കൈകൊടുക്കാതെ സൂര്യ; കൊളംബോയിലും 'ഓപ്പറേഷൻ സിന്ദൂർ' ആവർത്തിച്ച് ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് അഭിഷേക് ശർമയുടെ വിക്കറ്റ് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. എന്നാൽ മറുവശത്ത് കുലുങ്ങാതെ നിന്ന ഇഷാൻ കിഷൻ 40 പന്തിൽ നിന്ന് 77 റൺസ് ആണ് അടിച്ചെടുത്തത്. കൊളംബോയിലെ ബാറ്റിങ്ങിന് പ്രയാസകരമായ പിച്ചിൽ 175 എന്ന ടോട്ടൽ കണ്ടെത്താൻ ഇന്ത്യയെ തുണച്ചത് ഇഷാന്റെ ഈ ഇന്നിങ്സ് ആണ്. 

Read More: IND vs PAK: കൊളംബോയെ ഇളക്കിമറിച്ച് ഹനുമാൻകൈൻഡ്; ധുരന്ധറിലെ പാട്ടുമായി ഇന്ത്യ-പാക് മത്സരവേദിയിൽ

T20 World Cup India Vs Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: