കാബൂൾ: ഈ വർഷം ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്ഥാന്റെ കന്നി അങ്കത്തിനുള്ള എതിരാളികളെ പ്രഖ്യാപിച്ചു. കരുത്തരായ ഇന്ത്യക്കെതിരെയാണ് അഫ്ഗാനിസ്ഥാൻ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കളിക്കുക. ഇന്ത്യ തന്നെയാണ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. മത്സരത്തിന്റെ തീയതിയോ വേദിയോ പ്രഖ്യാപിച്ചിട്ടില്ല.
@ACBofficials and @BCCI have agreed that Afghanistan will play its first Test against India. The exact date and venue of the match will be shared in a joint press conference in due course. I personally thank BCCI board for the decision. @BCCI @ARG_AFG
— Atif Mashal (@MashalAtif) December 11, 2017
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ ആറ്റിഫ് മാഷലാണ് ഈ വാർത്ത പുറംലോകത്തെ അറിയിച്ചത്. ടെസ്റ്റ് മത്സരം നടത്താമെന്ന് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾ അംഗീകരിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ഇരു രാജ്യങ്ങളും സംയുക്തമായി വാർത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ വാർത്ത ഐസിസി സ്ഥിരീകരിച്ചിട്ടുണ്ട്. 2019-2020 സീസണിലായിരിക്കും ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടെസ്റ്റ് പരമ്പര നടക്കുക.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook