ന്യൂഡല്‍ഹി: നാഗാവോന്‍ ധിങ്ങിലെ ഖാന്‍ഡുലിമാരിയില്‍ വൈദ്യുതിക്ക് ക്ഷാമമാണ്. പക്ഷെ ഈ മഴയുള്ള സുപ്രഭാതത്തിന് പട്ടണത്തെ മുഴുവന്‍ മൂടാനുള്ള ഊര്‍ജമുണ്ട്. ഏതാനും മാസങ്ങള്‍ മുന്‍പ് വരെ ലോകത്തിന് അപരിചിതമായിരുന്ന കല്ലുവച്ച ഒറ്റനില വീടാണ് അതിന്റെ ഉറവിടം. പക്ഷെ ഇന്ന്‍ അത് ചരിത്രമാണ്. വെള്ളിയാഴ്ച രാത്രി ഹിമാ ദാസ് എന്ന പതിനെട്ടുകാരി ഓടികയറിയത് ചരിത്രത്തിലേക്കാണ്. ഫിന്‍ലന്‍ഡിലെ തമ്പെരെയില്‍ നടന്ന 2019ലെ അണ്ടര്‍ ഇരുപത് അറ്റ്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹിമാ ദാസ് ഇന്ത്യക്ക് വേണ്ടി നേടിയ സ്വര്‍ണം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യത്തേത്.
“അവള്‍ ഓടുന്നത് ഞങ്ങള്‍ ലൈവായി കണ്ടിരുന്നു. പക്ഷെ പിന്നീട് വൈദ്യുതി പോയതിനെ തുടര്‍ന്ന് മെഡല്‍ വാങ്ങുന്നത് കാണാനായില്ല. ദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ച പതിനഞ്ചുവയസ്സുകാരിയായ സഹോദരി റിന്‍തി ദാസ് പറഞ്ഞു.
പതിനേഴ് കുടുംബങ്ങള്‍ കൂട്ട് കുടുംബമായി കഴിയുന്ന ഹിമാ ദാസിന്റെ വീട്ടില്‍ അന്ന് പോയ വൈദ്യുതി ഇതുവരേക്കും തിരിച്ചുവന്നിട്ടില്ല.
ദ് ഇന്ത്യന്‍ എക്‌സ്പ്രസ് സംഘം ഹിമയുടെ വീട്ടിലെത്തുന്നത് ഉച്ചയോടെയാണ്. ഗ്രാമീണരും മാധ്യമപ്രവര്‍ത്തകരും ബന്ധുമിത്രാദികളുമായ വലിയൊരു സംഘം തന്നെ അവിടെയുണ്ടായിരുന്നു. വിരുന്നുകാലെ സല്‍ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. അടുകളയില്‍ വലിയവ് സദ്യക്കുള്ള പണി നടക്കുകയാണ്. അങ്ങിങ്ങായി ഓടി നടക്കുന്ന കുട്ടികള്‍ക്കിടയില്‍ മുതിര്‍ന്നവരുടെ ഒരു സംഘം വീട്ടിനടുത്തായി നടത്താന്‍ ആഗ്രഹിച്ച ആഘോഷങ്ങള്‍ക്കായുള്ള പോസ്റ്റര്‍ തയ്യാറാക്കുകയാണ്.
“ഇന്നലെ മുതല്‍ എനിക്ക് ഉറക്കമിലായിരുന്നു. ” ഹിമയുടെ അച്ഛന്‍ രഞ്ജിത്ത് ദാസ് പറഞ്ഞു. “എനിക്കും..” അമ്മ ജൊണാലി ദാസ് പറഞ്ഞു. “നാളെ വരുന്ന അതിഥികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പച്ചക്കറി ഉണ്ടോ എന്നായിരുന്നു എന്റെ സംശയം. ഇത്രയും പേര്‍ ഇവിടെ വന്നുചേരും എന്ന് ഞാന്‍ വിചാരിച്ചില്ല.
തന്റെ ചെറുപ്പത്തില്‍ രഞ്ജിത്തും ഒരു ഓട്ടക്കാരനായിരുന്നു. ” ഹിമ തനിക്ക് സ്പോര്‍ട്ട്സിനെ പറ്റിയുള്ള സ്വപ്‌നങ്ങള്‍ പങ്കുവച്ചപ്പോള്‍ എനിക്ക് അറിയാമായിരുന്നു അവളെ തടയരുതെന്ന്‍. അവളുടെ ആഗ്രഹം അത്രയും സത്യസന്ധമാണ്. ” അമ്പത്തിരണ്ടുകാരനായ രഞ്ജിത്ത് പറഞ്ഞു.
കഴിഞ്ഞയാഴ്ച അസ്സമില്‍ നടന്ന അമ്പത്തിയേഴാമത് സ്റ്റേറ്റ് സീനിയര്‍ അറ്റ്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹിമ പങ്കെടുത്തിരുന്നു. 200മീറ്റര്‍ 400 മീറ്റര്‍ മത്സരങ്ങളില്‍ ഹിമ വിജയിയാവുകയും ചെയ്തു. ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ചാമ്പ്യന്‍ഷിപ്പിള്‍ പങ്കെടുക്കാനായി അവള്‍ അസ്സമിലേക്ക് വരുന്നത്.
” ഞാന്‍ മെഡലുകളില്‍ ശ്രദ്ധിക്കുന്നില്ല. എന്റെ സമയം മെച്ചപ്പെടുത്തുക എന്നതിലാണ് എന്റെ ശ്രദ്ധ. ഒരുപക്ഷെ എനിക്ക് ഭയമുള്ള ഒരേയൊരു കാര്യമാണ് സമയം. ഞാന്‍ മെഡലുകള്‍ക്ക് വേണ്ടിയല്ല ഞാന്‍ സമയത്തിന് പിന്നാലെയാണ് ഓടുന്നത്. ഒരു നാള്‍ അവിടെ എത്തുകയാണ് എങ്കില്‍ മെഡലുകള്‍ എനിക്ക് പിന്നാലെ ഓടിയെത്തും.