ഹൈക്കോടതി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. വിലക്ക് റദ്ദാക്കിയ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ബിസിസിഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണിത്. അടുത്തമാസം 11ന് അപ്പീലില്‍ വാദം കേള്‍ക്കും.

ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന കേസിലാണ് 2013 സെപ്റ്റംബറില്‍ ശ്രീശാന്തിനെതിരെ ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹൈക്കോടതി വിധി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ബിസിസിഐയുടെ തീരുമാനത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് ബിസിസിഐ ഭരണസമിതിക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ