ഭുപനേശ്വര്‍ : ഹീറോ സൂപ്പര്‍ കപ്പില്‍ ബെംഗളൂരു എഫ്‌സിക്ക് സെമി പ്രവേശനം. നെറോക്ക എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബെംഗളൂരു എഫ്‌സി സെമിയിലേക്ക് കടന്നത്. നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കിന്റെ മികവിലാണ് ബെംഗളൂരുവിന്റെ വിജയം.
ഇരു ടീമുകളും ഓരോ ഗോളുകള്‍ അടിച്ച് ആദ്യപകുതി സമനിലയിലാണ് പിരിഞ്ഞത്. പതിമൂന്നാം മിനുട്ടില്‍ ഛേത്രി നേടിയ ഗോള്‍ നാല്‍പത്തിയഞ്ച് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്ത് നെറോക്ക മടക്കിനല്‍കി. പ്രീതം നീങ്തോജാമാണ് നെറോക്കയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.
90+4' THE MAN! THE MOMENT! Chhetri picks the pass from Toni, and takes another touch, before fading it away into the far corner. 3-1. #BFCvNFC pic.twitter.com/gtqElacGyi
— Bengaluru FC (@bengalurufc) April 13, 2018
രണ്ടാം പകുതിയില്‍ ബെംഗളൂരു എഫ്‌സി തങ്ങളുടെ ആധിപത്യം വീണ്ടെടുക്കുകയായിരുന്നു. അമ്പതിയഞ്ചാം മിനുട്ടിലും തൊണ്ണൂറാം മിനുട്ടിലും ഗോള്‍ നേടിക്കൊണ്ട് സുനില്‍ ഛേത്രി നെറോക്കയുടെ പതനം ഉറപ്പുവരുത്തി. ഇന്നത്തെ ഹാട്രിക്കോടെ ടൂര്‍ണമെന്റിലെ ടോപ് സ്കോററായ് സുനില്‍ ഛേത്രി.
Hello, old friend! The Blues will face Mohun Bagan in the semifinals of the #HeroSuperCup. Who's excited? #BFCvNFC pic.twitter.com/i8PWc8phOk
— Bengaluru FC (@bengalurufc) April 13, 2018
ഏപ്രില്‍ പതിനേഴാം തീയതി നടക്കുന്ന സെമി ഫൈനലില്‍ ബെംഗളൂരു എഫ്‌സി മോഹന്‍ ബഗാനെ നേരിടും. പതിനാറാം തീയതി നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഈസ്റ്റ് ബംഗാല്‍ എഫ്‌സി ഗോവയെ നേരിടും.