കൊച്ചി: അഞ്ചാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മത്സരക്രമത്തിൽ മാറ്റം. ആദ്യ ഇടവേളയ്ക്ക് ശേഷം മത്സരം വീണ്ടും പുനരാരംഭിക്കുമ്പോഴാണ് മാറിയ ക്രമം നടപ്പിൽ വരുത്തുക.

കർണ്ണാടക സംസ്ഥാന സർക്കാരിന്റെ പ്രത്യേക ആവശ്യത്തെ തുടർന്നാണ് മത്സരക്രമത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അധികൃതർ മാറ്റം വരുത്തിയത്. കന്നഡ ദിനം വാർഷികാഘോഷത്തിന് വേണ്ടി സംസ്ഥാന സർക്കാർ മത്സരം നടക്കേണ്ട വേദി ആവശ്യപ്പെട്ടതാണ് മത്സരക്രമത്തിൽ മാറ്റം വരാൻ കാരണം.

ബെംഗലുരു എഫ് സിയുടെ ഹോം മത്സരമാണ് മാറ്റിയത്. അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരെ ഒക്ടോബർ 31 ന് ബെംഗലുരുവിൽ നടക്കേണ്ടതായിരുന്നു മത്സരം.  ഡിസംബർ 13 ന് കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിലായിരുന്നു ഇരു ടീമുകളും തമ്മിലുളള രണ്ടാമത്തെ മത്സരം നടക്കേണ്ടത്.

ഈ രണ്ട് മത്സരങ്ങൾ പരസ്പരം മാറ്റുകയാണ് ഐഎസ്എൽ അധികൃതർ ചെയ്തത്. ഇതോടെ ഡിസംബർ 13 ന് നടക്കേണ്ട മത്സരം ഒക്ടോബർ 31 നും, ഒക്ടോബർ 31 ന് നടക്കേണ്ട മത്സരം ഡിസംബർ 13 നും നടക്കും. കന്നഡ ദിന ആഘോഷം നടക്കുമ്പോൾ ബെംഗലുരു എഫ് സി, കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ അത്ലറ്റികോ ഡി കൊൽക്കത്തയുമായി ഏറ്റുമുട്ടും. എടികെ ഡിസംബർ 13 ന് മാത്രമേ ബെംഗലുരുവിൽ എത്തുകയുളളൂ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ