ബ്രിസ്ബെയ്ൻ: കോമൺവെൽത്ത് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മികച്ച തുടക്കം കുറിച്ച് ഇന്ത്യൻ താരങ്ങൾ. ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം ഹീന സിന്ധുവിലൂടെ ഇന്ത്യ ആദ്യ സ്വർണ മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർപിസ്റ്റളിലാണ് ഹീന സിന്ധുവിന്റെ സ്വർണനേട്ടം. 626.2 പോയിന്റുകളാണ് ഹീന സിന്ധു നേടിയത്. ഓസ്ട്രേലിയൻ താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും.

അതേസമയം, പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ ദീപക് കുമാർ വെങ്കലം നേടി. ഒളിമ്പിക് മെഡൽ ജേതാവായ ഗംഗൻ നരംഗിന് ഈ ഇനത്തിൽ അഞ്ചാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.

കഴിഞ്ഞ ആഴ്ച നടന്ന ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഹീന സിന്ധു സ്വർണം നേടിയിരുന്നു. 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായ് – ഹീന സിന്ധു സഖ്യമാണ് സ്വർണം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ