scorecardresearch

‘റണ്ണുകളല്ല, എങ്ങനെ സ്‌കോര്‍ ചെയ്യുന്നുവെന്ന് നോക്കുക’; സഞ്ജുവിനെ കുറിച്ച് കുമാര്‍ സംഗക്കാര

ടീമിന്റെ വിജയങ്ങളില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പുകഴ്ത്തുകയാണ് രാജസ്ഥാന്‍ റോയല്‍സ് കോച്ച് കുമാര്‍ സംഗക്കാര.

sanju samson,ipl

ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തിയാണ് രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ടീമിന്റെ വിജയങ്ങളില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പുകഴ്ത്തുകയാണ് രാജസ്ഥാന്‍ റോയല്‍സ് കോച്ച് കുമാര്‍ സംഗക്കാര.

സഞ്ജുവിന്റെ പ്രകടനത്തെ പുകഴത്തിയ സംഗക്കാര, താരം ടീമിന് വേണ്ടിയാണ് കളിക്കുന്നതെന്നാണ് പറഞ്ഞത്. ”സഞ്ജുവിനെ നോക്കൂ, ക്യാപ്റ്റന്‍ എപ്പോഴും ടീമിന് വേണ്ടി മാത്രം കളിക്കുന്നു. ഈ നിരീക്ഷണം നേരത്തെ ജോസ് ബട്ലറും നടത്തിയതാണ്. റണ്‍സിനെ കുറിച്ചല്ല, റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. സഞ്ജു അതിന് തന്നെയാണ് ശ്രമിച്ചത്. സ്വന്തം പ്രകടനത്തെ കുറിച്ച് ചിന്തിക്കാതെയുള്ള സഞ്ജുവിന്റെ പ്രകടനം പോസിറ്റീവ് വൈബാണ് നല്‍കുന്നത്.” സംഗക്കാര പറഞ്ഞു. റണ്ണുകളെക്കുറിച്ചല്ല, സഞ്ജ എങ്ങനെ സ്‌കോര്‍ ചെയ്യുന്നു എന്ന് നോക്കുക, ആ ഉദ്ദേശം കാണിച്ചു, മാതൃകാപരമായി നയിച്ചു. സംംക്കാര പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ 17 പന്തില്‍ 17 റണ്‍സെടുത്ത സഞ്ജു, തുഷാര്‍ ദേഷ്പാണ്ഡെയ്ക്ക് വിക്കറ്റ് നല്‍കി പുറത്താകുകയായിരുന്നു.സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിക്കുന്നത്. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിച്ചു. യശ്വസി ജയ്സ്വാളിന്റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: He showed the intent led by example watch kumar sangakkara hail sanju samson after win over csk