Latest News

T20 World Cup: നിര്‍ണായക മത്സരങ്ങളില്‍ അയാളെ ഉള്‍പ്പെടുത്തരുത്; കോഹ്ലിക്ക് മുന്‍ താരത്തിന്റെ നിര്‍ദേശം

ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി 20 സ്പിന്നറായ യുസ്‌വേന്ദ്ര ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്താത്തിലും മുന്‍ താരം വിമര്‍ശനം ഉന്നയിച്ചു

Indian Cricket Team, T20 World Cup
Photo: Indian Cricket Team

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും നിര്‍ദേശങ്ങളുമായി നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിലുണ്ടായ അപ്രതീക്ഷിത തോല്‍വിയാണ് ഇപ്പോള്‍ മുതിര്‍ന്ന താരങ്ങള്‍ക്കിടയിലെ ആശങ്കയുടെ പ്രധാന കാരണം. ഫോമിലല്ലാത്ത കളിക്കാരെ മാറ്റി നിര്‍ത്തണമെന്നു തന്നെയാണ് എല്ലാവരില്‍ നിന്നും ഉയര്‍ന്നു വരുന്ന ഉപദേശം.

‘മിസ്റ്ററി സ്പിന്നര്‍’ എന്ന് വിശേഷിപ്പിക്കുന്ന വരുണ്‍ ചക്രവര്‍ത്തി പാക്കിസ്ഥാനെതിരെ തിളങ്ങാതെ പോയതാണ് മുന്‍ താരം ദിലിപ് ദോഷിയെ ആശങ്കപ്പെടുത്തുന്നത്. നിര്‍ണായക മത്സരത്തില്‍ നിന്ന് വരുണിനെ ഒഴിവാക്കണമെന്നാണ് ദിലിപിന്റെ അഭിപ്രായം. യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വരുണിന്റെ മികവ് ഫൈനല്‍ വരെ എത്താന്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ സഹായിച്ചിരുന്നു. രാജ്യാന്തര തലത്തില്‍ ഇതുവരെ താരം പരീക്ഷണങ്ങള്‍ നേരിട്ടിട്ടില്ല.

“കൊല്‍ക്കത്തയ്ക്കായി കഴിഞ്ഞ രണ്ട് സീസണുകളിലും അയാള്‍ തിളങ്ങി. ഐപിഎല്ലില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് രാജ്യാന്തര മത്സരങ്ങള്‍. നിര്‍ണായകമായ മത്സരങ്ങളില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കണം. യുഎഇയിലെ പിച്ചുകളില്‍ പ്രത്യേകിച്ചും ഷാര്‍ജയില്‍ ബാറ്റര്‍മാരെ അപകടകരമായ ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കുന്ന സ്പിന്നര്‍മാര്‍ക്കാണ് മുന്‍തൂക്കം. നമ്മുടെ താരങ്ങള്‍ പാക്കിസ്ഥാനെതിരെ പരാജയപ്പെട്ടു. ബാക്ക്ഫുട്ടില്‍ കളിക്കാന്‍ സ്പിന്നര്‍മാര്‍ പാക് താരങ്ങളെ അനുവദിച്ചു,” ദോഷി വ്യക്തമാക്കി.

ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി 20 സ്പിന്നറായ യുസ്‌വേന്ദ്ര ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്താത്തിലും ദോഷി വിമര്‍ശനം ഉന്നയിച്ചു. “ഇന്ത്യക്കായി മികവ് തെളിയിച്ച താരമാണ് ചഹല്‍. ബാറ്റര്‍മാരെ ഷോട്ട് കളിക്കാന്‍ പ്രേരിപ്പിച്ച് വിക്കറ്റെടുക്കുന്ന താരമാണ് ചഹല്‍. വ്യത്യസ്തമായി ചിന്തിക്കാന്‍ സെലക്ടര്‍മാരോട് ഞാന്‍ അപേക്ഷിക്കുകയാണ്,” ദോഷി കൂട്ടിച്ചേര്‍ത്തു. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും.

Also Read: T20 World Cup: ഇക്കാര്യത്തില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തണം; കര്‍ശന മുന്നറിയിപ്പുമായി സഹീര്‍ ഖാന്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: He should be rested for crucial games says former player

Next Story
ഒരു ദിവസം രണ്ട് അർധ സെഞ്ച്വറി നേടി അഫ്‌ഗാൻ താരം മുഹമ്മദ് ഷെഹ്സാദ്
The moderation of comments is automated and not cleared manually by malayalam.indianexpress.com