/indian-express-malayalam/media/media_files/uploads/2023/07/Messi-1.jpg)
Photo: Facebook/ Leo Messi
ലോക ഫുട്ബോളില്‍ തന്നെ ഏറ്റവും അത്യപൂര്‍വമായ ക്ലബ്ബ്-താര ബന്ധമാണ് ലയണല്‍ മെസിയും ബാഴ്സലോണയും തമ്മിലുള്ളത്. മെസി വളരുന്നതിനൊപ്പം ക്ലബ്ബും ഉന്നതങ്ങളലേക്ക് എത്തുന്നതായിരുന്നു കഴിഞ്ഞ രണ്ട ദശാബ്ദങ്ങളില്‍ യൂറോപ്യന്‍ മൈതാനങ്ങളില്‍ കണ്ടത്.
മെസിക്ക് കേവലം 10 വയസ് മാത്രമുള്ളപ്പോഴാണ് ബാഴ്സയിലെത്തുന്നത്. യൂത്ത് അക്കാദമിയില്‍ തുടങ്ങി ക്ലബ്ബിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായിട്ടാണ് താരം പടിയിറങ്ങിയത്.
എന്നാല്‍ ബാഴ്സലോണയുടെ മൈതാനമായ ക്യാമ്പ് നൗവില്‍ വച്ച് തന്നെ മെസിക്ക് അര്‍ഹിച്ച യാത്രയയപ്പ് നല്‍കാനാകുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് ഇന്റര്‍ മിയാമി സഹ ഉടമയായ ജോര്‍ജെ മാസ്.
ഇതൊരു സൗഹൃദ മത്സരമോ വിടവാങ്ങള്‍ മത്സരമോ ആണോയെന്ന് അറിയില്ല. സമ്മര്‍ സീസണില്‍ അവര്‍ ഗാമ്പര്‍ ട്രോഫിക്കായി കളിക്കാറുണ്ട്. ക്യാമ്പ് നൗ അടുത്ത ഒന്നര വര്‍ഷത്തേക്ക് തുറക്കില്ല. എന്നാല്‍ അത് തുറക്കുമ്പോള്‍ തീര്‍ച്ചയായും എന്തെങ്കിലും കാണും. മെസിക്ക് ക്യാമ്പ് നൗവില്‍ ശരിയായ വിടവാങ്ങല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ, അദ്ദേഹം വ്യക്തമാക്കി.
ഇത് ബാഴ്സലോണയ്ക്കായി കളിക്കുന്ന കാര്യമല്ല, ലോണിലും മെസി അങ്ങോട്ട് പോകുകയില്ല. അത് സംഭവിക്കില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെസി ശരിയായ വിടവാങ്ങല്‍ അര്‍ഹിക്കുന്നുണ്ട്. ഞാന്‍ എന്റെ എല്ലാ കഴിവും അതിനായി ഉപയോഗിക്കും, ജോര്‍ജെ മാസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.