scorecardresearch

'30 പന്തില്‍ അനായാസം 80 റണ്‍സ് നേടും'; യുവതാരത്തിനെക്കുറിച്ച് ഹര്‍ഭജന്‍

ഐപിഎല്ലിലെ മികവ് ഇന്ത്യന്‍ ടീമിലും ഭാവിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു താരത്തെക്കുറിച്ചാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്

ഐപിഎല്ലിലെ മികവ് ഇന്ത്യന്‍ ടീമിലും ഭാവിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു താരത്തെക്കുറിച്ചാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്

author-image
Sports Desk
New Update
Harbhajan Singh

ന്യൂ‍ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മെഗാ താരലേലം നാളെ ആരംഭിക്കാനിരിക്കെ വെടിക്കെട്ട് ബാറ്റര്‍മാരെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. വിദേശ താരങ്ങളും ഇതുവരെ ദേശീയ ടീമില്‍ ഇടം പിടിക്കാത്തവരുമുണ്ട് വമ്പന്‍ ടീമുകളുടെ പട്ടികയില്‍. ഐപിഎല്ലിലെ മികവ് ഇന്ത്യന്‍ ടീമിലും ഭാവിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു താരത്തെക്കുറിച്ചാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. ലേലത്തില്‍ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന ബാറ്റര്‍ ഈ യുവതാരമാണെന്നും ഹര്‍ഭജന്‍ പറയുന്നു.

Advertisment

"ഇഷാന്‍ കിഷന്‍, ഞാന്‍ ആരാധിക്കുന്ന താരമാണ്. 30 പന്തുകളില്‍ 70-80 റണ്‍സ് അനായാസം നേടാന്‍ കെല്‍പ്പുള്ള താരം. വരും കാലങ്ങളില്‍ വലിയ താരമാകാന്‍ സാധ്യതയുള്ള കളിക്കാരന്‍. ഇത്തരം കളിക്കാരെ ടീമിലെടുക്കുമ്പോള്‍ നായകന്റെ ചുമതലയും നല്‍കണം. പ്രായം കൂടിവരുമ്പോള്‍ ഉത്തരവാദിത്വങ്ങളും വര്‍ധിക്കും. ഇഷാന്‍ ജാര്‍ഖണ്ഡിന്റെ നായകനാണ് നിലവില്‍. ആര്‍സിബി തീര്‍ച്ചയായും ഇഷാനെ നോട്ടമിട്ടിട്ടുണ്ടാകണം," ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

കുറ‍ഞ്ഞ വര്‍ഷത്തെ കരിയറുകൊണ്ട് ഇതിനോടം തന്നെ മുന്‍-സഹതാരങ്ങളുടേയും ഇതിഹാസങ്ങളുടേയും പ്രശംസ നേടാന്‍ ഇഷാന് സാധിച്ചിട്ടുണ്ട്. "ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള കളിക്കാരനാണ്. ഈ കഴിവ് എല്ലാ താരങ്ങള്‍ക്കുമുള്ള ഒന്നല്ല. ഇന്നത്തെ കാലത്ത് തുടക്കത്തിലെ ബോളര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിക്കാറുണ്ട്. ഇഷാന്‍ സ്ഥിരതയോടെ ഇത് ചെയ്യുന്ന താരമാണ്. ഇഷാന് ഉയര്‍ന്ന് വരാന്‍ ഒരുപാട് സാധ്യതയുണ്ട്," ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20യിലുമാണ് ഇഷാന്‍ കളത്തിലിറങ്ങിയിട്ടുള്ളത്. രണ്ട് അര്‍ദ്ധ സെഞ്ചുറി നേടിയിട്ടുമുണ്ട്. ഇരു ഫോര്‍മാറ്റുകളിലും താരത്തിന്റെ പ്രഹരശേഷി 100 ന് മുകളിലാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 56 ഇന്നിങ്സുകളില്‍ നിന്ന് 1,452 റണ്‍സാണ് സമ്പാദ്യം.

Also Read: വിന്‍ഡീസിനെ വെള്ളപൂശാന്‍ ഇന്ത്യ; മൂന്നാം ഏകദിനം ഇന്ന്

Harbhajan Singh Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: