ടി ട്വന്റി മത്സരത്തിൽ ഒരു ഓവറിൽ ആറ് സിക്സ് ഉയർത്തുന്ന ആദ്യ അഫ്ഗാനിസ്ഥാൻ താരമായി ഹസ്റതുളള സസായ്. ടി ട്വന്റിയിൽ ഒരു ഓവറിൽ ആറു സിക്സ് ഉയർത്തുന്ന മൂന്നാമത് ബാറ്റ്സ്മാൻ എന്ന നേട്ടവും സസായ് കൈവരിച്ചു. അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗിലാണ് താരത്തിന്റെ നേട്ടം.

ബാൽക് ലെജൻഡ്സിനെതിരായ മത്സരത്തിലെ നാലാമത് ഓവറിലായിരുന്നു സസായ് ആറു ബോളും സിക്സ് ഉയർത്തിയത്. ഈ ഓവറിൽനിന്നു മാത്രം 37 റൺസാണ് സസായ് സ്വന്തം അക്കൗണ്ടിൽ ചേർത്തത്. മത്സരത്തിൽ 14 ബോളിൽനിന്നും 62 റൺസാണ് സസായ് നേടിയത്. ടി ട്വന്റിയിൽ അതിവേഗം അർധ സെഞ്ചുറി നേടുന്ന താരം എന്ന നേട്ടത്തിന് ഇന്ത്യൻ താരം യുവരാജ് സിങ്ങിനും ഒപ്പമത്തി. ഇരുവരും 12 ബോളിൽനിന്നാണ് അർധ സെഞ്ചുറി തികച്ചത്.

2007 ൽ നടന്ന ഐസിസി വേൾഡ് ടി ട്വന്റിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് യുവരാജ് ഒരു ഓവറിൽ ആറു സിക്സ് ഉയർത്തിയത്. സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിലായിരുന്നു യുവിയുടെ വെടിക്കെട്ട് ബാറ്റിങ്. ഈ മത്സരത്തിലാണ് 12 ബോളിൽനിന്നും യുവരാജ് അർധ സെഞ്ചുറി പൂർത്തിയാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ