Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ബയോ ബബിളും ക്വാറന്റൈനും മടുത്തു, ഐപിഎല്‍ വേണ്ട ആഷസ് മതി; ജോഷ് ഹെയ്സല്‍വുഡ് വിശ്രമത്തിൽ

ഹെയ്സല്‍വുഡിന് പുറമെ ഓസ്ട്രേലിയന്‍ താരങ്ങളായ ജോഷ് ഫിലിപ്പി, മിച്ചല്‍ മാര്‍ഷ് എന്നിവരും ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്

Josh Hazlewood, ജോഷ് ഹെയ്സല്‍വുഡ്, Josh Hazlewood news, Josh Hazlewood replacement, ജോഷ് ഹെയ്സല്‍വുഡിന്റെ പകരക്കാരന്‍, chennai super kings, ചെന്നൈ സൂപ്പര്‍ കിങ്സ്, chennai super kings news, ipl, ipl updates,ഐപിഎല്‍ അപ്ഡേറ്റ്സ്, indian express malayalam, ie malayalam, ഐഇ മലയാളം

കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ക്കെല്ലാം മറുപടി ഇത്തവണ കളത്തില്‍ തരുമെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരുടെ വാദം. എന്നാല്‍ സീസണ്‍ ആരംഭിക്കും മുമ്പ് തന്നെ ടീമിലെ പ്രധാന പേസ് ബോളറായ ജോഷ് ഹെയ്സല്‍വുഡ് സ്ഥലം വിട്ടു. പത്ത് മാസത്തോളമായി നീണ്ടു നില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തനായി താരം കുടുംബത്തോടൊപ്പം വിശ്രമത്തിലാണ്. വരാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങള്‍ കണക്കിലെടുത്താണ് ഹെയ്സല്‍വുഡിന്റെ തീരുമാനം.

“പത്ത് മാസത്തോളമായി ബയോ ബബിളിലും ക്വാറന്റൈനിലുമൊക്കെയാണ്. അതുകൊണ്ട് ക്രിക്കറ്റിനൊരു ഇടവേള എടുക്കാന്‍ തീരുമാനിച്ചു. അടുത്ത രണ്ട് മാസം കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലെ വീട്ടിലായിരിക്കും,” ഹെയ്സല്‍വുഡ് ക്രിക്കറ്റ് ഡോട് കോം ഡോട് എയോട് പറഞ്ഞു.

Read More: തോല്‍വി 20 വര്‍ഷങ്ങള്‍ക്ക് ശേഷം, ജര്‍മനി ഞെട്ടി; അവസാന നിമിഷം ഇംഗ്ലണ്ട്

“ഒരു വലിയ സീസണാണ് വരാന്‍ പോകുന്നത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശുമായുള്ള ട്വന്റി 20. അതിന് തൊട്ടു പിന്നാലെ ട്വന്റി 20 ലോകകപ്പും ആഷസും വരുന്നു. എനിക്ക് മാനസികമായും ശാരീരികമായും തയ്യാറെടുക്കാനുള്ള ഒരു അവസരമാണ് ഇടവേള. ഇതാണ് എന്റെ തീരുമാനം,” താരം കൂട്ടിച്ചേര്‍ത്തു.

ഹെയ്സല്‍വുഡിന് പുറമെ ഓസ്ട്രേലിയന്‍ താരങ്ങളായ ജോഷ് ഫിലിപ്പി, മിച്ചല്‍ മാര്‍ഷ് എന്നിവരും ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. ഓസ്ട്രേലിയക്ക് ജൂണിലും ജൂലൈയിലുമായി വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റിയും ഉണ്ട്. ഒക്ടോബറിലാണ് ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hazlewood opts out of ipl 2021 to rest up for ashes series

Next Story
തോല്‍വി 20 വര്‍ഷങ്ങള്‍ക്ക് ശേഷം, ജര്‍മനി ഞെട്ടി; അവസാന നിമിഷം ഇംഗ്ലണ്ട്Germany vs North Macedonia, GermaGermany vs North Macedonia, ജെര്‍മനി-നോര്‍ത്ത് മക്കഡോണിയ, Germany vs North Macedonia match review, Germany vs North Macedonia highlights, Germany defeat, Germany vs North Macedonia news, 2022 FIFA World Cup, 2022 ഫിഫ ലോകകപ്പ് Sports, Sports news, France vs Bosnia, ഫ്രാന്‍സ്-ബോസ്നിയ, France vs Bosnia news, കായിക വാര്‍ത്തകള്‍ France vs Bosnia highlights, football, ഫുട്ബോള്‍ വാര്‍ത്തകള്‍, indian express malayalam, ie malayalam, ഐഇ മലയാളംny vs North Macedonia match review, Germany vs North Macedonia highlights, Germany defeat, Germany vs North Macedonia news, 2022 FIFA World Cup, Sports, Sports news, France vs Bosnia, France vs Bosnia news, France vs Bosnia highlights, football, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com