/indian-express-malayalam/media/media_files/uploads/2018/10/sachin-dhoni.jpg)
മെൽബൺ: മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ് എന്നാണ് പറയപ്പെടുന്നത്. സച്ചിനെപോലുള്ള താരങ്ങൾ അത് സത്യമാണെന്ന് നിരന്തരം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കളത്തിൽ ശന്തതയുടെയും സൗമ്യതയുടെയും മറുമുഖമാണ് സച്ചിൻ. എന്നാൽ അതേ സച്ചിൻ പോലും പലപ്പോഴും നിയന്ത്രണം വിട്ട് ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ടെന്നും എന്നാൽ ധോണിയെ ഒരിക്കലും അങ്ങനെ കാണാൻ ഇടയായിട്ടില്ലെന്നും പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ രവി ശസ്ത്രി.
ധോണിയെ പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്താൻ സാധിക്കില്ലെന്നും രവി ശസ്ത്രി അഭിപ്രായപ്പെട്ടു. ധോണി ഒരു ഇതിഹാസം തന്നെയാണെന്നും, ധോണിയുടെ സ്ഥാനം മറ്റാർക്കും നികത്താനാവില്ലെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.
"ധോണി ഒരു ഇതിഹാസമാണ്. ക്രിക്കറ്റ് ചരിത്രത്തിലെ വലിയ താരങ്ങളുടെ പട്ടികയിൽ ധോണിയും ഉണ്ടാകും. സച്ചിൻ പോലും പലപ്പോഴും ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ധോണിയെ അങ്ങനെ കണ്ടിട്ടില്ല. അദ്ദേഹത്തെ പോലൊരു താരത്തിന് ഒരിക്കലും പകരക്കാരനെ കിട്ടില്ല. മുപ്പതോ നാൽപ്പതോ വർഷങ്ങൾക്കിടയിൽ മാത്രമാണ് ഇത്തരത്തിലുള്ള താരങ്ങൾ വരുന്നത്. ധോണി ടീം വിടുമ്പോൾ വലിയൊരു വിടവുണ്ടാകും, നികത്താൻ ഏറെ ബുദ്ധിമുട്ടുള്ള വിടവ്," രവി ശസ്ത്രി പറഞ്ഞു.
ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന പരമ്പരയും സ്വന്തമാക്കി. ഏഴ് പതിറ്റാണ്ടിന്രെ കാത്തിരിപ്പിനാണ് വിരാട് കോഹ്‍ലിക്ക് കീഴിലുള്ള ഇന്ത്യൻ ടീം അവസാനം കുറിച്ചത്. നേരത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കിയിരുന്നു.
മെൽബണിൽ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ജയം 7 വിക്കറ്റിനായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ചുറി കണ്ടെത്തിയ ധോണിയാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.