Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

അത് സംഭവിച്ചിരിക്കുന്നു! 124 ടെസ്റ്റുകള്‍ക്ക് ശേഷം അംല ഗോള്‍ഡന്‍ ഡക്ക്

ചരിത്ര നേട്ടം സ്വന്തമാക്കിയത് ശ്രീലങ്കയുടെ പേസര്‍ വിശ്വ ഫെര്‍ണാണ്ടോയാണ്.

hashim amla, golden duck, south africa, srilanka, ie malayalam, ഹാഷിം അംല, ഗോള്‍ഡന്‍ ഡക്ക്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഐഇ മലയാളം

പോര്‍ട്ട് എലിസബത്ത്: ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. 124 ടെസ്റ്റുകള്‍ക്ക് ഒടുവില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ ഹാഷിം അംല പുറത്തായിരിക്കുന്നു. തന്റെ കരിയറില്‍ ഇതുവരെ അംലയെ ആര്‍ക്കും ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കാന്‍ സാധിച്ചിരുന്നില്ല. ആ ചരിത്ര നേട്ടം സ്വന്തമാക്കിയത് ശ്രീലങ്കയുടെ പേസര്‍ വിശ്വ ഫെര്‍ണാണ്ടോയാണ്.

പോര്‍ട്ട് എലിസബത്തില്‍ നടന്ന ശ്രീലങ്കക്കെതിരായ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റിലായിരുന്നു അംല കരിയറില്‍ ആദ്യമായി ഗോള്‍ഡന്‍ ഡക്കിന് പുറത്തായത്. 124 മത്സരങ്ങളില്‍ ആര്‍ക്കും നേടാനാകാത്ത നേട്ടമായിരുന്നു ഫെര്‍ണാണ്ടോ സ്വന്തമാക്കിയത്. മനോഹരമായൊരു ഡെലിവറിയിലൂടെ അംലയുടെ മിഡില്‍ സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു ഫെര്‍ണാണ്ടോ.

ആദ്യ ടെസ്റ്റിലെ ഐതിഹാസിക ജയത്തിന് ശേഷം പരമ്പര നേടാനുറച്ച് രണ്ടാം ടെസ്റ്റിനിറങ്ങിയ ലങ്ക ആതിഥേയരെ ഒന്നാം ഇന്നിംഗ്‌സില്‍ 222 റണ്‍സിന് എറിഞ്ഞിട്ടു. 62 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പേസ് ബൗളര്‍ വിശ്വ ഫെര്‍ണാണ്ടോ ആയിരുന്നു ബൗളിംഗില്‍ തിളങ്ങിയത്.

മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തിട്ടുണ്ട്. ഈ ടെസ്റ്റും ജയിക്കാന്‍ സാധിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ടീമായി ശ്രീലങ്ക മാറും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hashim amla dismissed for a golden duck after 124 tests

Next Story
ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തില്‍ നിന്നും പിന്‍മാറണമോ? തീരുമാനം കേന്ദ്രത്തിന് വിട്ട് ബിസിസിഐindia vs pakistan, ind vs pak cricket, india vs pakistan cricket, india vs pakistan world cup, kashmir terror, pulwama terror attack, cricket news, sports news, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com