പാക്കിസ്ഥാൻ ഫാസ്റ്റ് ബോളർ ഹസൻ അലി വിവാഹിതായി. ഇന്ത്യൻ വംശജ ഷാമിയ അർസു ആണ് വധു. ദുബായിലെ അറ്റ്‌ലാന്റിസ് ഹോട്ടലിൽവച്ചാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 30 പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ഹരിയാനയിലെ മേവത് സ്വദേശിയായ ഷാമിയ മാതാപിതാക്കൾക്കൊപ്പം ദുബായിലാണ് താമസം. ഒരു വർഷം മുൻപ് ദുബായിൽവച്ചാണ് ഹസനും ഷാമിയയും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. എമിറേറ്റ്സ് എയർലൈൻസിലെ ഫ്ലൈറ്റ് എൻജിനീയറാണ് ഷാമിയ.


Hasan Ali, pakitan cricket, ie malayalam
Hasan Ali, pakitan cricket, ie malayalam
Hasan Ali, pakitan cricket, ie malayalam
Hasan Ali, pakitan cricket, ie malayalam

പാകിസ്ഥാനിലെ ബഹാവുദ്ദീന്‍ സ്വദേശിയാണ് ഹസന്‍ അലി. പാക്കിസ്ഥാനുവേണ്ടി 9 ടെസ്റ്റും 53 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2017 ൽ പാക്കിസ്ഥാന് ചാമ്പ്യൻസ് ട്രോഫി നേടിക്കൊടുത്തതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

ഇന്ത്യൻ വംശജയായ പെൺകുട്ടിയെ വിവാഹം ചെയ്യുന്ന നാലാമത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരമാണ് ഹസൻ അലി. സഹീർ അബ്ബാസ്, മൊഹ്‌സിൻ ഖാൻ, ഷൊയ്ബ് മാലിക് എന്നിവരാണ് ഇന്ത്യൻ പെൺകുട്ടികളെ വിവാഹം ചെയ്തത്. 2010 ഏപ്രിൽ 12നായിരുന്നു ഷൊയ്ബ് മാലിക്-സാനിയ മിർസ വിവാഹം. ഇരുവർക്കും ഇസ്ഹാൻ മിർസ മാലിക് എന്നൊരു മകനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook