scorecardresearch

30 വര്‍ഷം പഴക്കമുള്ള കാംബ്ലിയുടെ റെക്കോര്‍ഡ് പഴങ്കഥ; ടെസ്റ്റില്‍ ഇതിഹാസങ്ങളെ മറികടന്ന് ഇംഗ്ലീഷ്‌ താരം

വെല്ലിംഗ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലാണ് താരത്തിന്റ റെക്കോര്‍ഡ് നേട്ടം.

വെല്ലിംഗ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലാണ് താരത്തിന്റ റെക്കോര്‍ഡ് നേട്ടം.

author-image
Sports Desk
New Update
Harry Brook,england cricket

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ പേരിലുള്ള 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ആദ്യ ഒമ്പത് ടെസ്റ്റ് ഇന്നിംഗ്സുകളിലൂടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന കാംബ്ലിയുടെ റെക്കോര്‍ഡാണ് ഹാരി ബ്രൂക്ക് തകര്‍ത്തത്. വെല്ലിംഗ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലാണ് താരത്തിന്റ റെക്കോര്‍ഡ് നേട്ടം.

Advertisment

ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് കാബ്ലി 798 റണ്‍സ് നേടിയ കാംബ്ലിയെ മറികടന്ന് ബ്രൂക്ക് 184 റണ്‍സുമായി പുറത്താകാതെ ബാറ്റിങ് തുടരുകയാണ്. കാംബ്ലിയെ കൂടാതെ, ഹെര്‍ബര്‍ട്ട് സട്ട്ക്ലിഫ് (ഒമ്പത് ഇന്നിംഗ്സില്‍ 780 റണ്‍സ്), സുനില്‍ ഗവാസ്‌കര്‍ (ഒന്‍പത് ഇന്നിംഗ്സില്‍ 778 റണ്‍സ്), എവര്‍ട്ടണ്‍ വീക്കസ് (ഒമ്പത് ഇന്നിംഗ്സില്‍ 777 റണ്‍സ്) എന്നിവരുള്‍പ്പെടെ ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ ബ്രൂക്ക് മറികടന്നു.

നിലവില്‍ 100.88 ശരാശരിയില്‍ 807 റണ്‍സാണ് ബ്രൂക്കിനുള്ളത്. ഒമ്പത് ടെസ്റ്റ് ഇന്നിംഗ്സിന് ശേഷം ബ്രൂക്കിനെക്കാള്‍ മികച്ച ടെസ്റ്റ് ശരാശരിയുള്ളത് സുനില്‍ വാസ്‌കറിന് (129.66) മാത്രമാണ്. ബ്രൂക്ക് ഇപ്പോഴും ക്രീസില്‍ ഉണ്ട്, 294 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റൂട്ടിന്റെ 101 റണ്‍സിനൊപ്പം താരത്തിന്റെ സെഞ്ചുറി ഇംഗ്ലണ്ടിനെ 315-3 എന്ന മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചു.

Record England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: