ടി20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ചുറിയിലൂടെ ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ ക്രിക്കറ്റ് ലോകത്ത ഞെട്ടിച്ചിരുന്നു. ഇന്ത്യയ്ക്കായി ടി20യിൽ സെഞ്ചുറി നേടുന്ന ആദ്യ വനിത താരമായാണ് നായിക മാറിയത്. സെഞ്ചുറി നേടുന്ന എട്ടാമത്തെ താരം മാത്രമാണ് ഹർമൻപ്രീത്. ഇതോടെ താരം ക്രിക്കറ്റ് ആരാധകരുടെ മുഴുവൻ മനവും കവർന്നു.
Read Also: കോഹ്‍ലിയെയും രോഹിത്തിനെയും മറികടന്ന് മിതാലി ‘രാജ്’
ലോകകപ്പിലെ പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ താരത്തിന് കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ല. ഏകദിന നായിക മിതാലി രാജ് തിളങ്ങിയ മത്സരത്തിൽ ഇന്ത്യ അനായാസം വിജയത്തിലെത്തുകയായിരുന്നു. എന്നാൽ മിതാലിയുടെ ബാറ്റിങ്ങിനെക്കാൾ ആരാധകരുടെ മനസിൽ ഇടംപിടിച്ചത് ഹർമൻപ്രീതിന്റെ ഒരു പ്രവൃത്തിയായിരുന്നു.
Read Also:’നഷ്ടമാകുന്നത് ടീമിന്റെയാകെ പ്രചോദനം’; ധോണിയുടെ അഭാവത്തെക്കുറിച്ച് രോഹിത്
മത്സരത്തിന് മുമ്പ് ഇരു ടീമുകളുടെ ലൈനപ്പിനിടയിൽ തളർന്ന് വീണ കുട്ടിയെ കോരിയെടുത്തുകൊണ്ടായിരുന്നു ഹർമൻ തന്റെ കരുതലും മനുഷ്യസ്നേഹവും വ്യക്തമാക്കിയത്. ലൈനപ്പിനായി താരങ്ങളോടൊപ്പം അനുഗമിച്ച കുട്ടികളിൽ ഒരാളാണ് കനത്ത വെയിലിന്റെ കാഠിന്യത്തിൽ തളർന്ന് വീണത്.
Read Also: ധോണിക്കുമല്ല, കോഹ്‍ലിക്കുമല്ല; കുട്ടിക്രിക്കറ്റിൽ ആ നേട്ടം രോഹിത്തെന്ന നായകന്
ദേശീയ ഗാനം ആരംഭിക്കുന്നതിന് മുമ്പേ തന്റെ മുന്നിൽ നിന്ന കുട്ടി അസ്വസ്ഥയാണെന്ന് ഹർമൻ മനസിലാക്കി. കുട്ടിയോട് കാര്യം ചോദിച്ച താരം കുട്ടിയെ ചേർത്തു പിടിക്കുന്നതും വീഡിയോയിൽ കാണാം. ദേശീയ ഗാനം അവസാനിച്ച ഉടനെ കുട്ടിയെ കോരിയെടുത്ത് കൂടുതൽ ശുശ്രൂഷകൾക്കായി ഗ്രൗണ്ടിന് പുറത്തെത്തിച്ചു.
— Mushfiqur Fan (@NaaginDance) November 11, 2018
വനിത ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാൻ ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
Read Also: വിവാദങ്ങളുടെ മുറിവുണക്കി ഹർമൻപ്രീതിന്റെ സെഞ്ചുറി നേട്ടം
ആദ്യ മത്സരത്തിൽ നിന്നും ബാറ്റിങ് നിരയിൽ അടിമുടി മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണറായി ഇറങ്ങിയ ഏകദിന നായിക മിതാലി രാജിന്റെ അർദ്ധ സെഞ്ചുറി നേട്ടം ഇന്ത്യൻ വിജയം അനായാസമാക്കി. ഒന്നാം വിക്കറ്റിൽ മികച്ച തുടക്കമാണ് മിതാലി രാജും സൂപ്പർ താരം സ്മൃതി മന്ദാനയും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്.