വനിത ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 34 റൺസിന്റെ തകർപ്പൻ ജയം സമ്മാനിക്കുന്നതിൽ നിർണ്ണായകമായത് ഇന്ത്യൻ നായിക ഹർമൻപ്രീതിന്റെ പ്രകടനമാണ്. 51പന്തുകളിൽ നിന്നും 103 റൺസ് അടിച്ചുകൂട്ടിയ ഹർമൻപ്രീത് തന്റെ മുമ്പിലെത്തിയ ഓരോ ന്യൂസിലൻഡ് താരങ്ങളെയും നല്ലവണ്ണം പ്രഹരിച്ചു. റൺറേറ്റ് അതിവേഗം ഉയർന്നതോടെ കിവികൾ ഒരുഘട്ടത്തിൽ ഏഴ് ബോളർമാരെ വരെ പരീക്ഷിച്ചു.

ഇത് ഹർമൻപ്രീതിന്റെ ശക്തമായ തിരിച്ചുവരവാണ്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിന്റെയും അത്മൂലം നഷ്ടമായ പൊലീസ് ഉദ്യോഗത്തിന്റെയും നീറുന്ന ഓർമ്മകളിൽ നിന്നുള്ള മടങ്ങിവരവ്. വിമർശകർക്കും വിവാദങ്ങൾക്കും സെഞ്ചുറി നേട്ടത്തോടെ തന്റെ ബാറ്റിലൂടെ തന്നെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ നായിക.

Read Also: കിവികളെ അടിച്ചു പറത്തി ഹർമൻപ്രീത്; ലേകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

ഈ വർഷം ആദ്യമാണ് ബിരുദ സർട്ടിഫിക്കറ്റ് വ്യജമാണെന്ന് ചൂണ്ടികാട്ടി പഞ്ചാബ് സർക്കാർ ഹർമൻപ്രീതിനെ സ്ഥാനത്ത് നിന്നും പുറത്താക്കുന്നത്. പഞ്ചാബ് പൊലീസിൽ ഡിഎസ്പി റാങ്കിലായിരുന്നു ഹർമൻപ്രീത് ജോലിചെയ്തിരുന്നത്. എന്നാൽ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞതോടെ താരത്തിന് ജോലി നഷ്ടമായി. തനിക്ക് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അറിയില്ല എന്നായിരുന്നു അന്ന് ഹർമൻപ്രീത് പ്രതികരിച്ചത്.

Read Also: റെക്കോർഡുകൾ തീർത്ത് കൗറിന്റെ ഗർജനം

” വിവാദങ്ങൾക്ക് ശേഷം അവൾ ആകെ തളർന്നു പോയിരുന്നു. കൂട്ടുകാരോടും സഹതാരങ്ങലോടും സംസാരിക്കാതെയായി. സെഞ്ചുറി നേടിയതിന് ശേഷം അവളുടെ മുഖത്തെ ചിരി കാണുമ്പോൾ അതിയായ സന്തോഷമുണ്ട്.” ഹർമൻപ്രീതിന്റെ സെഞ്ചുറി നേട്ടത്തിന് ശേഷം ആദ്യ പരിശീലകൻ കമൽദീഷ് സിങ് സോധി പ്രതികരിച്ചു.

ടി20യിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹർമൻപ്രീത്. ഇതിന് മുമ്പ് രാജ്യാന്തര ടി20 ക്രിക്കറ്റിൽ തന്നെ ഏഴ് വനിതതാരങ്ങൾ മാത്രമാണ് സെഞ്ചുറി നേടിയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook