ഐസിസി വനിതാ ടി20 ലോകകപ്പില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലൻഡിനെ 34 റൺസിന് തകര്‍ത്ത ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായത് നായിക കൗറിന്റെ സെഞ്ചുറി വെടിക്കെട്ടാണ്. 51 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്താണ് കൗർ പുറത്തായത്.
സെഞ്ചുറിക്കൊപ്പം ഒരുപിടി റെക്കോർഡുകൾ കൂടി താരം തന്റെ പേരിൽ കുറിച്ചു. ഇന്ത്യക്കായി ടി20 യിൽ സെഞ്ചുറി നേടുന്ന ആദ്യ വനിത താരമായാണ് ഹർമൻപ്രീത് കൗർ മാറിയത്.
Read Also:കിവികളെ അടിച്ചു പറത്തി ഹർമൻപ്രീത്; ലേകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
ഇതിന് മുമ്പ് ഏഴ് വനിത താരങ്ങളാണ് രാജ്യന്തര ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയിട്ടുള്ളത്. അതിൽ തന്നെ രണ്ട് താരങ്ങൾ രണ്ട് തവണ ശതകത്തിലെത്തുകയും ചെയ്തു. ലേകകപ്പിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരവും ക്യാപ്റ്റനുമാണ് ഹർമൻപ്രീത്.
Read Also: വിവാദങ്ങളുടെ മുറിവുണക്കി ഹർമൻപ്രീതിന്റെ സെഞ്ചുറി നേട്ടം
ന്യൂസിലന്‍ഡിനെതിരെ ആരും സെഞ്ചുറി നേടുന്ന ആദ്യ താരവും ഹർമൻപ്രീതാണ്. ബൗണ്ടറികളെക്കാൾ കൂടുതൽ സിക്സറുകൾ പായിച്ചാണ് ഹർമൻപ്രീത് സെഞ്ചുറി തികച്ചത്. ഏഴ് ഫോറും എട്ട് സിക്സുമാണ് താരത്തിന്റെ സെഞ്ചുറി ഇന്നിങ്സിൽ പിറന്നത്.
Read Also: ഓൾ സ്റ്റാഴ്സ് പരാജയപ്പെടാൻ കാരണം സച്ചിൻ; മാസ്റ്റർ ബ്ലാസ്റ്ററിനെതിരെ ഷെയ്ൻ വോൺ
പതിയെ തുടങ്ങി കത്തിക്കയറുകയായിരുന്നു കൗര്‍. ആദ്യ 13 പന്തില്‍ അവര്‍ നേടിയത് 5 റണ്‍സ് മാത്രമായിരുന്നു. എന്നാൽ അക്രമണ ശൈലിയിലേക്ക് ഗിയറുമാറിയതോടെ ഇന്ത്യൻ സ്കോറും അതിവേഗം ഉയർന്നു. ഇന്ത്യൻ മുൻനിര ബാറ്റിങ് തകരുന്ന വേളയിലായിരുന്നു കൗർ ക്രീസിലെത്തുന്നത്.