ഐസിസിയുടെ സെപ്റ്റംബറിലെ മികച്ച താരത്തെ കണ്ടെത്താനുള്ള പട്ടികയില്‍ ഇടം പിടിച്ച് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, അക്സര്‍ പട്ടേല്‍ എന്നിവരാണ് ഐസിസി ‘പ്ലയര്‍ ഓഫ് ദ മന്ത്’ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
വനിതാ-പുരുഷ വിഭാഗങ്ങളില്‍ ഐസിസി ‘പ്ലയര്‍ ഓഫ് ദ മന്ത്’ അവാര്‍ഡിന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ മന്ദാനയും ആദ്യമായാണ് ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടിയത്. ഇവരില്‍ ഒരാള്‍ വിജയിച്ചാല്‍ വനിതാ താരത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്താം. ഇംഗ്ലണ്ടില്‍ ഏകദിനത്തിലെയും ടി20 പരമ്പരയിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പട്ടികയില്‍ ഇടം നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ശ്രദ്ധേയമായ ബൗളിംഗ് പ്രകടനത്തിന്റെ അടിസഥാനത്തിലാണ് പുരുഷ വിഭാഗത്തില്‍ അക്സര്‍ ഇടം കണ്ടെത്തിയത്.
ഈ മാസം തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ ടി20 ഐ പരമ്പരയിലെ പ്രകടനം നിരാശാജനകമായിരുന്നെങ്കിലും, തുടര്‍ന്നുള്ള ഏകദിന പരമ്പരയില്‍ ഹര്‍മന്‍പ്രീത് കൗര്‍ മികച്ച ഫോമിലായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നായി 221 റണ്‍സ് നേടി, ആദ്യ മത്സരത്തില്‍ 74 റണ്‍സോടെ ടീമിനെ ഫിനിഷിംഗ് ലൈനിലെത്തിച്ച താരം രണ്ടാം മത്സരത്തില്‍ 143 റണ്‍സ് നേടി പുറത്താകാതെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കി. 1999 ന് ശേഷം ഇംഗ്ലണ്ടില്‍ ടീമിന് ആദ്യ ഏകദിന പരമ്പര വിജയം.
ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ മറ്റൊരു പ്രമുഖയും, കഴിഞ്ഞ വര്‍ഷത്തെ ഐസിസി വനിതാ ക്രിക്കറ്റര്‍ക്കുള്ള റേച്ചല്‍ ഹെയ്ഹോ ഫ്ലിന്റ് ട്രോഫി ജേതാവുമായ സ്മൃതി മന്ദാന സെപ്തംബറില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ട് വൈറ്റ്-ബോള്‍ പരമ്പരകളിലും താരം സ്ഥിരതയോടെ സ്കോര്‍ ചെയ്തു, ഡെര്‍ബിയിലെ ആദ്യ ടി20 ഐയില്‍ പുറത്താകാതെ 79 റണ്‍സും കാന്റര്‍ബറിയിലെ ആദ്യ ഏകദിനത്തില്‍ 91 റണ്‍സും എടുത്തത് – രണ്ടും മാച്ച് വിന്നിംഗ് സംഭാവനകള്‍. രണ്ട് ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ ശരാശരിയില്‍ മന്ദാന നേടി. ട്വന്റി20 ഫോര്‍മാറ്റില്‍ 137 സ്ട്രൈക്ക് റേറ്റും സ്വന്തമാക്കി.
2023 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പില്‍ തങ്ങളുടെ സ്ഥാനം ഉറപ്പാക്കാന്‍ തന്റെ ടീമിനെ നയിച്ച ബംഗ്ലാദേശിന്റെ നിഗര്‍ സുല്‍ത്താനയാണ് വനിതാ വിഭാഗത്തിലെ മൂന്നാമത്തെ താരം. ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തില്‍ കൂന്തമുനയായിരുന്നു അക്സര്‍, 11.44 ശരാശരിയിലും 5.72 എന്ന മികച്ച ഇക്കോണമി റേറ്റിലും മൊത്തം ഒമ്പത് വിക്കറ്റുകള്‍ നേടിയ താരം. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, മൊഹാലിയില്‍ 17-ന് മൂന്ന്, നാഗ്പൂരില്‍ 13-ന് രണ്ട്, ഹൈദരബാദില്‍, 33 ന് മൂന്ന് വിക്കറ്റുകള്‍. ഹ്രസ്വ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പ്രധാന താരമെന്ന നിലയില്‍ അക്സറും യോഗ്യത നേടി.ഓസ്ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍, ന്യൂസിലന്‍ഡിനും ഇന്ത്യയ്ക്കുമെതിരായ ശ്രദ്ധേയമായ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു, ബാറ്റുകൊണ്ട് മിന്നുന്ന പ്രകടനത്തിലൂടെ മിന്നുന്ന പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനാണ് പട്ടികയിലെ മറ്റൊരു താരം.