ഒരൊറ്റ രാത്രികൊണ്ടാണ് ഹര്‍മന്‍പ്രീത് കൗര്‍ എന്ന 28കാരി രാജ്യത്തിന്റെ മുഴുവന്‍ താരമായത്. നിര്‍ണ്ണായക മത്സരത്തില്‍ പേരുകേട്ട ഓസീസ് ബോളര്‍മാരെ അടിച്ചു പരത്തിയ ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്ങ്‌സ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രാജ്യമൊട്ടാകെ ഈ മിടുക്കിയെ ഓര്‍ത്ത് അഭിമാനിക്കുമ്പോള്‍, പഞ്ചാബില്‍ കൗറിന്റെ വീട്ടിലും ആഘോഷങ്ങളാണ്.
ആഘോഷങ്ങള്‍ക്കിടയില്‍ കൗറിന്റെ അമ്മയ്ക്ക് ലോകത്തോട് മുഴുവന്‍ പറയാനുള്ളത് ഇതാണ് ‘കൗര്‍ രാജ്യത്തിന്റെ അഭിമാനമായതു പോലെ ഓരോ പെണ്‍കുട്ടിയെയും അവരുടെ സ്വപ്‌നങ്ങളിലേക്ക് പറക്കാന്‍ അനുവദിക്കണം. അല്ലാതെ പെണ്ണായി പോയതുകൊണ്ട് ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ അവരെ ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്.’ കൗറിന്റെ അച്ഛനാണ് എല്ലാ പിന്തുണയും നല്‍കി മകള്‍ക്കൊപ്പം നിന്നതെന്നാണ് അമ്മ പറയുന്നത്. പരിശീലനത്തിനായി മകളെ കൊണ്ടുപോയിരുന്നതും ഈ അച്ഛനായിരുന്നത്രെ.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് താന്‍ എല്ലാ ആശംസകളും നേരുന്നുവെന്നും ഫൈനലില്‍ കൗറിന് മികച്ച പ്രകനം കാഴ്ചവെക്കാനും ടീമിന് കിരീടം നേടാനുമാകട്ടെയെന്നുമാണ് അച്ഛനു പറയാനുള്ളത്.
115 പന്തുകളില്‍ നിന്ന് 171 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത്. 20 ഫോറുകളും 7 കൂറ്റന്‍ സിക്‌സും അടങ്ങുന്നതായിരുന്നു ഹര്‍മന്‍പ്രീതിന്റെ തകര്‍പ്പന്‍ ഇന്നിങ്ങ്‌സ്. അവസാന പത്ത് ഓവറുകളില്‍ 134 റണ്‍സാണ് ഇന്ത്യന്‍ ടീം അടിച്ചു കൂട്ടിയത്. ഹര്‍മന്‍പ്രീതും ദീപ്തി ശര്‍മ്മയുമാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.