മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഔൾറൗണ്ടർ ഹർമ്മൻപ്രീത് കൗർ നയിക്കും. 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യൻ ടീം കളിക്കുന്നത്. ഫെബ്രുവരി 13ന് ആണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

ആദ്യമായാണ് ഹർമ്മൻപ്രീത് കൗർ ദേശീയ ട്വന്റി-20 ടീമിന്രെ നായികയാവുന്നത്. മിതാലി രാജായിരുന്നു നേരത്തെ ട്വന്റി-20 ടീമിനെ നയിച്ചിരുന്നത്. ഓസ്ട്രേലിയയിൽ നടന്ന വനിത ബിഗ്ബാഷ് ലീഗിൽ മികച്ച പ്രകടനമാണ് ഹർമ്മൻപ്രീത് കാഴ്ചവെച്ചത്.

എന്നാൽ ഏകദിന പരമ്പരയിൽ മിതാലി രാജായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. ട്വന്റി-20യിൽ മാത്രമാണ് മാറ്റങ്ങൾ വരുത്തിയതെന്ന് സെലക്ഷൻ കമ്മറ്റി അറിയിച്ചു. പോയ വർഷം ഇംഗ്ലണ്ടിന് നടന്ന ലോകകപ്പിൽ റണ്ണറപ്പായ ഇന്ത്യൻ ടീമിനെ മിതാലി രാജാണ് നയിച്ചത്.

സ്മൃതി മന്ദാനയാണ് ടീമിന്രെ വൈസ്ക്യാപ്റ്റൻ. 17 വയസ്സുകാരിയായ ജെമിയ റോഡ്രിഗസാണ് ടീമിലെ പുതുമുഖ താരം.

ഇന്ത്യൻ ടീം: ഹർമ്മൻപ്രീത് കൗർ, സ്മൃതി മന്ദാന, മിതാലി രാജ്, വേദ കൃഷ്ണമൂർത്തി, ജെമിനാഹ് റോഡ്രിഗസ്, ദീപ്തി ശർമ്മ, അനുജ പാട്ടീൽ, ടാനിയ ഭാട്ടിയ, നുസ്ഹത്ത് പർവീൻ, പൂനം യാദവ്, രാജേശ്വരി ഗെയ്ക്ക്വാദ്, ജൂലൻ ഗോസ്വാമി, ശിഖ പാണ്ഡെ, പൂജ, രാധ യാദവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ