മുംബൈ: ഓസ്ട്രേലിയയിൽ നടക്കുന്ന വനിത ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. വനിത ചലഞ്ചർ ട്രോഫിയിലടക്കം തിളങ്ങിയ ബംഗാൾ താരം റിച്ച ഘോഷാണ് ടീമിലെ പുതുമുഖം. അതേസമയം 15 വയസുകാരി ഷെഫാലി വർമയും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. ഇതിനോടകം രാജ്യാന്തര കരിയറിൽ തന്റെ മികവ് തെളിയിച്ച ഷെഫാലിയുടെ കന്നി ലോകകപ്പാണിത്.
സ്മൃതി മന്ദന നയിക്കുന്ന ബാറ്റിങ് നിരയിൽ ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ എന്നിവർ വെടിക്കെട്ട് തീർക്കുമ്പോൾ ബോളിങ് നിരയിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് ചുക്കാൻ പിടിക്കുന്നത് പൂനം യാദവാണ്. രാഝ യാദവ്, ശിഖാ പാണ്ഡെ എന്നിവരും ഫോമിലേക്ക് ഉയർന്നാൽ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ താരങ്ങൾക്കാകും.
Also Read: ന്യൂസിലൻഡ് പരമ്പരയിൽ സീനിയർ താരങ്ങളുടെ തിരിച്ചുവരവ്; സഞ്ജു പുറത്തേക്കോ?
ഫെബ്രുവരി 21 മുതലാണ് ഓസ്ട്രേലിയയിൽ വനിത ടി20 ലോകകപ്പിന് തുടക്കമാകുന്നത്. റാങ്കിങ്ങിൽ മുന്നിലുള്ള എട്ട് രാജ്യങ്ങൾക്ക് പുറമെ യോഗ്യത മത്സരങ്ങളിലൂടെ ലോകകപ്പിൽ സ്ഥാനമുറപ്പിച്ച ബംഗ്ലാദേശും തായ്ലൻഡുമടക്കം പത്ത് ടീമുകളാണ് ലോകകിരീടത്തിനായിി മാറ്റുരയ്ക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന ടീമുകൾ സെമിഫൈനലിനും പിന്നീട് കലാശപോരാട്ടത്തിനും യോഗ്യത നേടും. മാർച്ച് എട്ടിനാണ് ഫൈനൽ.
ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിനുള്ള 16 അംഗ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയെയും ഓസ്ട്രേലിയയെയും കൂടാതെ ഇംഗ്ലണ്ടാണ് പരമ്പരയിലുള്ളത്. ജനുവരി 31നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നുസ്ഹത്ത് പര്‍വീനെയാണ് 16-ാം താരമായി ഉള്‍പ്പെടത്തിയിരിക്കുന്നത്.
Also Read: ടീമിന്റെ ആഘോഷ ഫൊട്ടോയിൽ സഞ്ജു സാംസൺ ഇല്ല, കാരണം ഇതാണ്
ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ്മ, വേദാ കൃഷ്ണമൂര്‍ത്തി, റിച്ച ഘോഷ്, തനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, ശിഖ പാണ്ഡെ, പൂജ വാസ്ത്രാക്കര്‍, അരുദ്ധതി റെഡി
ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ്മ, വേദാ കൃഷ്ണമൂര്‍ത്തി, റിച്ച ഘോഷ്, തനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, ശിഖ പാണ്ഡെ, പൂജ വാസ്ത്രാക്കര്‍, അരുദ്ധതി റെഡി, നുസ്ഹത്ത് പർവീൻ