ട്വന്റി-20 ലോകകപ്പില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. കളിക്കളത്തിലെ ഹര്‍മന്റേയും സംഘത്തിന്റേയും പ്രകടനത്തെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റുമായി ടീമിന് പിന്തുണയുമായെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ആരാധകരുടെ ഈ സനേഹത്തിന് നന്ദി പറയുകയാണ് ഹര്‍മന്‍പ്രീത്.
സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന സ്‌നേഹവും പിന്തുണയും വിലമതിക്കാനാവാത്തതാണെന്നും നിങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ ഇനിയും നല്‍കുമെന്ന് ഉറപ്പു നല്‍കുന്നതായും ഹര്‍മന്‍ പറഞ്ഞു. നിങ്ങളുടെ പിന്തുണയാണ് തങ്ങള്‍ക്ക് കരുത്ത് നല്‍കുന്നതെന്നും ഹര്‍മന്‍പ്രീത് പറയുന്നു.
കഴിഞ്ഞ ദിവസം അയര്‍ലാന്റിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ സെമി ബര്‍ത്ത് ഉറപ്പിച്ച ഇന്ത്യയുടെ അടുത്ത എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയയാണ്. മൂന്ന് കളികള്‍ വീതം രണ്ട് ടീമും ജയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഗ്രൂപ്പില്‍ ആരാകും ഒന്നാമത് എന്നറിയാന്‍ ഇരു ടീമും തമ്മിലുള്ള അങ്കം കഴിയണം.
അയര്‍ലന്‍ഡിനെ തോല്‍പിച്ചാണ് വനിത ട്വന്റി20 ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും സെമിയില്‍ പ്രവേശിച്ചത്. 52 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 145 റണ്‍സെടുത്തു. എന്നാല്‍ 93 റണ്‍സെടുത്ത് അയര്‍ലന്‍ഡിന്റെ പോരാട്ടം അവസാനിച്ചു.
ഇതോടെ, മൂന്നു മത്സരത്തില്‍ മൂന്നും ജയിച്ച ഇന്ത്യ ഓസ്‌ട്രേലിയയോടൊപ്പം ഒരു കളി ബാക്കിയിരിക്കെ നോക്കൗട്ടില്‍ പ്രവേശിച്ചു. നേരത്തെ, ന്യൂസിലന്‍ഡിനെയും പാക്കിസ്ഥാനെയും ഇന്ത്യ തോല്‍പിച്ചിരുന്നു. സ്‌കോര്‍-ഇന്ത്യ: 145/6, അയര്‍ലന്‍ഡ്: 93/8. ഇന്ത്യയ്ക്കായി രാധ റായിഡു മൂന്നും ദീപ്തി ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇസെബെല്‍ ജോയ്‌സാണ് (33) അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.