scorecardresearch

ഞാൻ ഹർമൻപ്രീത് ആണോ? ശാരീരിക ആക്രമണ ആരോപണത്തിൽ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രതികരണം

Harmanpreet Kaur and Nigar Sultana: എന്റെ പേഴ്സണൽ സ്പേസിൽ, ഞാൻ പാചകം ചെയ്യുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ആണെങ്കിൽ, എന്റെ ബാറ്റ് വെച്ച് ഞാൻ എന്തിലെങ്കിലും അടിച്ചേക്കാം

Harmanpreet Kaur and Nigar Sultana: എന്റെ പേഴ്സണൽ സ്പേസിൽ, ഞാൻ പാചകം ചെയ്യുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ആണെങ്കിൽ, എന്റെ ബാറ്റ് വെച്ച് ഞാൻ എന്തിലെങ്കിലും അടിച്ചേക്കാം

author-image
Sports Desk
New Update
Harmanpreet Kaur India Women Cricket Team Captain

File Photo

ജൂനിയർ ക്രിക്കറ്റ് താരങ്ങളെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണം നിഷേധിച്ച് ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ നിഗർ സുൽത്താന. ബംഗ്ലാദേശ് ക്രിക്കറ്റ് താരമായ ജഹനാര അലം ആണ് നിഗർ സുൽത്താനയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ആരോപണം നിഷേധിച്ച നിഗർ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്റ്റംപിൽ ബാറ്റുകൊണ്ട് ഇടിച്ചത് ചൂണ്ടിയാണ് പ്രതികരിച്ചത്. 

Advertisment

2023ൽ ഹർമൻപ്രീത് കൗർ ഔട്ടായി ക്രീസ് വിടും മുൻപ് രോഷത്തിൽ ബാറ്റുകൊണ്ട് സ്റ്റംപിൽ അടിച്ചിരുന്നു. നിഗർ സുൽത്താന തനിക്കെതിരായ ആരോപണം നിഷേധിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെ, "ഞാൻ എന്തിനാണ് ഒരാളെ അടിക്കുന്നത്? എന്തിനാണ് ഞാൻ എന്റെ ബാറ്റുകൊണ്ട് സ്റ്റംപിൽ അടിക്കുന്നത്? ഞാൻ ഹർമൻപ്രീത് കൗർ ആണോ അതുപോലെ സ്റ്റംപിൽ അടിക്കാൻ?"

Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ

"എന്റെ പേഴ്സണൽ സ്പേസിൽ, ഞാൻ പാചകം ചെയ്യുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ആണെങ്കിൽ, എന്റെ ബാറ്റ് വെച്ച് ഞാൻ എന്തിലെങ്കിലും അടിച്ചേക്കാം. എന്റെ ഹെൽമറ്റിൽ അടിച്ചേക്കാം. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമാണ്." 

Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി

Advertisment

"പക്ഷേ ഞാൻ എന്തിനാണ് മറ്റൊരാളെ അടിക്കുന്നത്? എന്തിനാണ് ശാരീരികമായി ഞാൻ ആക്രമിക്കുന്നത്? ആരെങ്കിലും അങ്ങനെ പറഞ്ഞു എന്നത് കൊണ്ട് അത് സത്യമാകുമോ? നിങ്ങൾക്ക് മറ്റ് കളിക്കാരോടോ അതല്ലെങ്കിൽ ആരോട് വേണം എങ്കിലും ചോദിക്കാം  ഞാൻ ഇങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന്," നിഗർ സുൽത്താന പറഞ്ഞു. 

എന്താണ് ഹർമൻപ്രീത് കൗർ ചെയ്തത്? 

2023ൽ ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ആണ് ഹർമൻപ്രീത് കൗർ ബാറ്റുകൊണ്ട് സ്റ്റംപിൽ അടിച്ചത്. സ്വീപ്പ് ഷോട്ടിനുള്ള ഹർമൻപ്രീതിന്റെ ശ്രമം പാളിയപ്പോൾ സ്ലിപ്പിൽ ക്യാച്ച് നൽകി വിക്കറ്റ് നഷ്ടമായി. അംപയറോട് രോഷത്തോടെ സംസാരിച്ചതിന് പിന്നാലെ ഹർമൻപ്രീത് ക്രീസ് വിടും മുൻപ് സ്റ്റംപിന് നേരെ ബാറ്റ് വീശുകയായിരുന്നു. 

Also Read: "ഞാൻ സ്ലിപ്പിൽ, ധോണി വിളിച്ചു പറഞ്ഞു, സഞ്ജു ആജാ"; 'ചേട്ടൻ' കണ്ട സ്വപ്നം

വിക്കറ്റിന് മുൻപിൽ കുടുങ്ങിയാണോ വിക്കറ്റ് വീണത് എന്ന ആശയക്കുഴപ്പം അവിടെ ഉയർന്നിരുന്നു. ഇതോടെയാണ് ഹർമൻപ്രീത് കൗർ അംപയറോട് തർക്കിച്ചത്. ഹർമൻപ്രീത് കൗറിന്റേതിന് പുറമെ മറ്റ് രണ്ട് ഇന്ത്യൻ ബാറ്റർമാരുടെ വിക്കറ്റ് വീണതിലും അംപയറുടെ തീരുമാനം വിവാദമായി. മത്സരശേഷം അംപയർമാർക്കെതിരെ ഹർമൻപ്രീത് പരസ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. 

Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം

Harmanpreet Kaur Women Cricket Indian Women Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: