/indian-express-malayalam/media/media_files/2025/01/05/2jrz6eUIjnp2LOlYqjqg.jpg)
Kohli, Harish Sivaramakrishnan Photograph: (Screenshot)
കൂവിയും അധിക്ഷേപിക്കുന്ന വാക്കുകളുമായും തന്നെ നേരിട്ട ഓസ്ട്രേലിയൻ കാണികളേയും താരങ്ങളേയും ഒരൊറ്റ നീക്കത്തിലൂടെ നിശബ്ദരാക്കുകയാണ് കോഹ്ലി ചെയ്തത്. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിനം തന്റെ പാന്റിന്റെ രണ്ട് പോക്കറ്റും കാലിയാണെന്ന് കാണിച്ച് സാൻഡ് പേപ്പർ വിവാദം ഓർമിപ്പിച്ചാണ് കോഹ്ലി ഓസീസ് കാണികളുടെ വായടപ്പിച്ചത്. ഇതിന് കയ്യടിച്ച് എത്തുന്നവരിൽ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനുമുണ്ട്.
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ കൂടെ കളിക്കുമ്പോ അവന്മാർക്കിട്ടും അവന്മാരുടെ ഊള ഫാന്സിനിട്ടും കൊടുക്കുന്ന ഒരു കൊട്ടും അനാവശ്യം അല്ല എന്നാണ് തന്റെ അഭിപ്രായം എന്ന് ഹരീഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആദ്യത്തെ മാച് കളിക്കാൻ വന്ന, കണ്ടം കളി പോലത്തെ നാല് ഷോട്ട് അടിച്ചു പത്തറുപത് റൺസ് തട്ടിക്കൂട്ടി അടിച്ച ആ പീറ ചെക്കൻ വരെ കാണിക്കുന്ന പട്ടി ഷോയ്‌ക്ക് കോഹ്ലി യും ബുമ്രയും ഒന്നും കൊടുത്തത് പോരാ എന്ന അഭിപ്രായം ആണ് എനിക്ക് എന്നും അദ്ദേഹം പറയുന്നു.
സ്റ്റേഡിയത്തിൽ ഇരുന്നു ‘കോഹ്ലി ഈസ് എ വൈറ്റ് ഡോഗ്’ എന്ന് മുദ്രാവാക്യം വിളിക്കുന്ന ഊളകളെ ഊക്കി വിടാൻ കോഹ്ലിയെ പോലെ ഒരു ലെജൻഡ് സെഞ്ചുറി അടിച്ചു കാണിക്കണം എന്നൊക്കെ പറഞ്ഞാ സൗകര്യം ഇല്ല എന്നെ പറയാൻ ഉള്ളു. കൊടുക്കേണ്ടത് കൊടുക്കണം ഏതു കോപ്പിലെ മേസ്തിരിക്ക് ആണെങ്കിലും, ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇത്തവണത്തെ ഓസീസ് പര്യടനത്തിൽ കോഹ്ലിയും അരങ്ങേറ്റക്കാരൻ കോൺസ്റ്റസും തമ്മിൽ കൊമ്പുകോർത്തിരുന്നു. കോൺസ്റ്റസ് ക്രീസിലൂടെ നടക്കുന്ന സമയം കോഹ്ലി ചുമലുകൊണ്ട് ഇടിച്ച് കടന്ന് പോവുകയായിരുന്നു. കോഹ്ലിക്കെതിരെ കോൺസ്റ്റസ് കൂടുതൽ റൺസ് സ്കോർ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. ഈ സംഭവത്തിൽ കോഹ്ലിക്കെതിരെ വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ വേണം എന്ന ആവശ്യം ഉയർന്നു. എന്നാൽ ഫൈൻ അടച്ച് കോഹ്ലി തടിയൂരി.
സിഡ്നി ടെസ്റ്റിൽ ഖ്വാജ ക്രീസിൽ പന്ത് നേരിടാൻ ഒരുങ്ങാൻ വൈകുന്നത് ബുമ്ര ചോദ്യം ചെയ്തപ്പോൾ കോൺസ്റ്റസ് ഇടപെടുകയും ബുമ്രയും കോൺസ്റ്റസും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ചെയ്തു. ഖ്വാജയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം കോൺസ്റ്റസിന് നേർക്ക് രൂക്ഷ നോട്ടം എറിഞ്ഞാണ് ബുമ്ര തിരിച്ചടിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us