scorecardresearch

ടെസ്റ്റ് ക്രിക്കറ്റിന് ഹാര്‍ദിക്കിന്റെ ശരീരം ഇണങ്ങില്ല; വെളിപ്പെടുത്തി രവി ശാസ്ത്രി

ലോകകപ്പിന് ശേഷം ഹാര്‍ദിക്ക് നായകസ്ഥാനം ഏറ്റെടുക്കണമെന്നും ശാസ്ത്രി ആവശ്യപ്പെട്ടു

ലോകകപ്പിന് ശേഷം ഹാര്‍ദിക്ക് നായകസ്ഥാനം ഏറ്റെടുക്കണമെന്നും ശാസ്ത്രി ആവശ്യപ്പെട്ടു

author-image
Sports Desk
New Update
Hardik Pandya | Test Cricket | Ravi Shastri

Photo: Facebook/ Hardik Pandya

ന്യൂഡല്‍ഹി: ഹാര്‍ദിക്ക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റില്‍ എന്തുകൊണ്ട് കളിക്കുന്നില്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ക്രിക്കറ്റിലെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിന് ഹാര്‍ദിക്ക് ശരീരം യോജിക്കുന്നില്ലെന്ന് ശാസ്ത്രി ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Advertisment

"ഒരു കാര്യം വ്യക്തമാക്കട്ടെ, ഹാര്‍ദിക്കിന്റെ ശരീരത്തിന്റെ സ്ഥിതി ടെസ്റ്റ് ക്രിക്കറ്റിന് നിലവില്‍ അനുയോജ്യമല്ല," ശാസ്ത്രി വ്യക്തമാക്കി.

"ലോകകപ്പിന് ശേഷം, ശാരീരിക ക്ഷമത നിലനിര്‍ത്തുകയാണെങ്കില്‍ ഹാര്‍ദിക്കിന് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ നായകസ്ഥാനം ഏറ്റെടുക്കാവുന്നതാണ്," ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

"മുതിര്‍ന്ന താരങ്ങള്‍ കളമൊഴിയുന്ന സമയമായിരിക്കുന്നു, നിരവധി യുവതാരങ്ങള്‍ തയാറായിരിക്കുന്നു. ട്വന്റി 20 ക്രിക്കറ്റില്‍ തലമുറമാറ്റത്തേക്കുറിച്ച് സംശയമില്ല. ഏകദിനത്തിലും ടെസ്റ്റിലും ചെറിയ തോതിലെങ്കിലും യുവതാരങ്ങളുടെ സാന്നിധ്യമുണ്ടാകും," ശാസ്ത്രി പറഞ്ഞു.

Advertisment

"ഐപിഎല്‍ കാരണം നിരവധി മികവുള്ള യുവതാരങ്ങള്‍ ഉയര്‍ന്ന് വരുന്നു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതില്ല, ടെസ്റ്റ് ക്രിക്കറ്റ് കൂടി ലക്ഷ്യമിട്ട് വേണം കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍," ശാസ്ത്രി ഓര്‍മ്മിപ്പിച്ചു.

Indian Cricket Team Ravi Shastri Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: