ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ 37-ാം ജന്മദിനം ഗംഭീരമായി തന്നെ ടീം അംഗങ്ങളും കുടുംബവും ആഘോഷിച്ചു. ഇന്ത്യൻ ടീമംഗങ്ങൾ പിറന്നാൾ പാട്ട് പാടുന്നതിനിടെ കേക്കിലെ മെഴുകുതിരികൾ ധോണി ഊതി അണക്കുന്നതിന്റെയും, കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്നാൽ വെറും ടീമംഗങ്ങൾ മാത്രമല്ല ഈ പിറന്നാൾ ആഘോഷിച്ചത്. ഭാര്യ സാക്ഷിയും മകൾ സിവയും ധോണിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ നായകൻ വിരാട് കോഹ്‌ലിയും അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും പിറന്നാൾ ആഘോഷത്തിനെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരം തോറ്റ് പരമ്പര 1-1 ന് സമനിലയിലായ ശേഷമായിരുന്നു ധോണിയുടെ പിറന്നാൾ ആഘോഷം നടന്നത്.

Read More: ധോണിക്ക് 37-ാം പിറന്നാൾ; തകർത്താഘോഷിച്ച് കുടുംബവും ടീം ഇന്ത്യയും; വീഡിയോ

ആരും ഇതുവരെ നൽകാത്ത പിറന്നാൾ സമ്മാനമാണ് ഹാർദിക് പാണ്ഡ്യ ധോണിക്ക് നൽകിയത്. ധോണിയുടെ പിറന്നാൾ ദിനത്തെ അത് ഒന്നുകൂടി സ്പെഷ്യലാക്കി. ധോണിക്ക് വേണ്ടി ഒരു സ്പെഷ്യൽ ഹെയർകട്ടായിരുന്നു പാണ്ഡ്യ സമ്മാനമായി നൽകിയത്. ധോണിക്ക് ഹെയർകട്ട് ചെയ്യുന്നതിന്റെ ഫോട്ടോ പാണ്ഡ്യ തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്‌തിട്ടുണ്ട്.

ടി ട്വന്റി പരമ്പരകൾക്കായി ഇംഗ്ലണ്ടിലാണ് ഇന്ത്യൻ ടീം ഇപ്പോഴുളളത്. മൂന്നു മൽസരങ്ങളുളള പരമ്പരയിൽ രണ്ടും ടീമും ഒരു മൽസരം വീതം ജയിച്ച് സമനിലയിലാണ്. ഇന്ന് ബ്രിസ്റ്റളിൽ നടക്കുന്ന അവസാന മൽസരത്തിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ