/indian-express-malayalam/media/media_files/uploads/2017/08/hardikOut.jpg)
ന്യൂഡൽഹി: ഒരു ഓവറിലെ ആറ് പന്തുകളും ബൗണ്ടറിക്ക് പുറത്തേക്ക് അടിച്ചകറ്റേണ്ട ആവശ്യം ഇതുവരെ കരിയറില്‍ ഉണ്ടായിട്ടില്ലെന്നും അത്തരമൊരു സന്ദർഭം വന്നാല്‍ യുവരാജിനെ പോലെ ആറ് പന്തുകളിലും സിക്സറടിക്കാന്‍ മടിക്കില്ലെന്നും ഇന്ത്യയുടെ യുവ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ബിസിസിഐ ടിവിക്കായി സഹതാരം ചേതേശ്വര്‍ പൂജാര നടത്തിയ അഭിമുഖത്തിലാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. ഇതുവരെ മൂന്ന് പന്തുകളില്‍ മാത്രമാണ് തുടര്‍ച്ചയായി സിക്സറുകള്‍ അടിച്ചിട്ടുള്ളത്. നാലാമത്തെ പന്ത് സിക്സറടിക്കേണ്ട ആവശ്യം വന്നിട്ടില്ല. അത്തരമൊരു സന്ദര്‍ഭം വന്നാല്‍ അതിന് മടിക്കില്ല - പാണ്ഡ്യ നയം വ്യക്തമാക്കി.
VIDEO: @cheteshwar1 quizzes @hardikpandya7 on a wide range of topics - by @28anandhttps://t.co/OTV61Zhms8#SLvIND#TeamIndiapic.twitter.com/WHRXtXWVZN
— BCCI (@BCCI) July 31, 2017
ഇന്ത്യയുടെ ബെന്‍ സ്റ്റോക്സ് എന്നാണ് നായകന്‍ കൊഹ്‍ലി വിശേഷിപ്പിച്ചതെങ്കിലും ദക്ഷിണാഫ്രിക്കയുടെ ഓള്‍ റൗണ്ടര്‍ കാലിസാണ് തന്‍റെ മാതൃകാപുരുഷനെന്ന് പാണ്ഡ്യ പറഞ്ഞു. മൂന്നാം നമ്പറില്‍ ഇറങ്ങി കാലിസ് അടിച്ചു കൂട്ടിയ റണ്‍സും ക്രിക്കറ്റിന്‍റെ വിവിധ രൂപങ്ങളില്‍ സ്വന്തമാക്കിയ വിക്കറ്റുകളും ഏതൊരു ക്രിക്കറ്ററെയും അതിശയിപ്പിക്കുന്നതാണെന്ന് യുവതാരം ചൂണ്ടിക്കാട്ടി.
അരങ്ങേറ്റ ടെസ്റ്റില്‍ 49 പന്തുകളില്‍ നിന്ന് 50 റണ്‍സുമായി ഇന്ത്യന്‍ സ്കോറിന് കരുത്തായി മാറിയത് സംബന്ധിച്ച ചോദ്യത്തിന് ബാറ്റിങിന് ഇറങ്ങിയ സന്ദര്‍ഭം തന്‍റെ ശൈലിക്ക് തികച്ചും ഇണങ്ങുന്നതായിരുന്നുവെന്നും ഏകദിനത്തില്‍ കളിക്കുന്നത് പോലെയാണ് തോന്നിയതെന്നുമായിരുന്നു താരത്തിന്‍റെ മറുപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.