scorecardresearch
Latest News

പറക്കും പാണ്ഡ്യ; കിവീസ് നായകനെ പുറത്താക്കാൻ ഹാർദിക്കിന്റെ ഗംഭീര ക്യാച്ച്, വീഡിയോ

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഹാർദിക് പാണ്ഡ്യ വീണ്ടും ടീമിലേക്ക് മടങ്ങിയെത്തിയത്

പറക്കും പാണ്ഡ്യ; കിവീസ് നായകനെ പുറത്താക്കാൻ ഹാർദിക്കിന്റെ ഗംഭീര ക്യാച്ച്, വീഡിയോ

വിലക്കിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തന്റെ മടങ്ങി വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഹാർദിക് പാണ്ഡ്യ വീണ്ടും ടീമിലേക്ക് മടങ്ങിയെത്തിയത്. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസിനെ പുറത്താക്കാൻ ഹാർദിക് പാണ്ഡ്യയെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നത്.

ന്യൂസിലൻഡ് ഇന്നിങ്സിന്റെ 17-ാം ഓവറിലാണ് സംഭവം. ചാഹൽ എറിഞ്ഞ രണ്ടാം പന്ത് ക്രീസിന് പുറത്തേക്കിറങ്ങിയാണ് വില്യംസൺ നേരിട്ടത്. താരത്തിന്റെ ബാറ്റിൽ നിന്നും ലെഗ് സൈഡിലേക്ക് ഉയർന്ന പന്ത് ഹാർദിക് പാണ്ഡ്യ പറന്ന് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

ഓപ്പണമാർ രണ്ടുപേരും അതിവേഗം മടങ്ങിയ മത്സരത്തിൽ ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു കിവീസ് നായകൻ. സീനിയർ താരം റോസ് ടെയ്‍ലറുമായി ചേർന്ന് ന്യൂസിലൻഡ് സ്കോർബോർഡ് ചലിപ്പിക്കാനുള്ള നായകന്റെ ശ്രമം പാണ്ഡ്യക്ക് മുന്നിൽ അവസാനിച്ചു. 48 പന്തിൽ നിന്നും 28 റൺസാണ് താരം അടിച്ചെടുത്തത്.

അതേസമയം, തുടക്കത്തിൽ നേരിട്ട തകർച്ചയ്ക്ക് ശേഷം ആതിഥേയർ മത്സരത്തിലേക്ക് തിരിച്ചുവന്നു. റോസ് ടെയ്‍ലറുടെ ബാറ്റിങ് മികവിലാണ് കിവികൾ മത്സരത്തിൽ ജീവൻ നിലനിർത്തിയത്. ന്യൂസിലൻഡ് ടീം സ്കോർ പത്തിൽ നിൽക്കെ ഓപ്പണർ കോളിൻ മുൻറോയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 13 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലിനെ ഭുവനേശ്വർ കുമാറും, നായകൻ കെയ്ൻ വില്യംംസണിനെ ചാഹലും പുറത്താക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Hardik pandya takes a stunning catch to dismiss kane williamson video

Best of Express