ജീവിതത്തിലേക്ക് പുതിയതായി വരുന്ന കാത്തിരിപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും പങ്കാളി നടാഷ സ്റ്റാൻകോവിച്ചും. ഗർഭിണിയായ നടാഷയോടൊപ്പമുള്ള ഹാർദിക് പാണ്ഡ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളേറ്റെടുത്തിരിക്കുകയാണ് ആരാധകർ. ശനിയാഴ്ചയാണ് നടാഷയെ ചേർത്തുപിടിച്ചുള്ള ചിത്രം പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.. പിന്നാലെ ആരാധകരും സഹതാരങ്ങളും കമന്റുകളും ആശംസകളുമായി എത്തി..
View this post on Instagram
ജൂൺ ഒന്നിനാണ് താൻ പിതാവാകുവാൻ ഒരുങ്ങുകയാണെന്ന് പാണ്ഡ്യ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് ഈ വിവരവും അദ്ദേഹം പങ്കുവച്ചത്. ”ഞങ്ങളുടെ ഇതുവരെയുളള യാത്ര വളരെ മനോഹരമായിരുന്നു. അത് കൂടുതൽ മനോഹരമാകാൻ പോവുകയാണ്. ജീവിതത്തിലേക്ക് പുതിയൊരാളെ വരവേൽക്കാനുളള ആവേശത്തിലണ്. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തിൽ നിങ്ങളും അനുഗ്രഹവും ആശംസകളും തേടുകയാണ്,” പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് നടിയും മോഡലുമായ നടാഷയുമായുളള വിവാഹ നിശ്ചയ വിവരം പാണ്ഡ്യ വെളിപ്പെടുത്തിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടാഷ, ബിഗ് ബോസിലൂടെയാണ് പ്രശസ്തി നേടിയത്.
View this post on Instagram
View this post on Instagram