ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുളള കളിക്കാരനാണ് ഹാർദിക് പാണ്ഡ്യ. ഇന്ത്യൻ ടീമിലെ മികച്ച ഓൾറൗണ്ടറാണ് ഹാർദിക് പാണ്ഡ്യയെന്ന് പറഞ്ഞാൽ തിരുത്താനാവില്ല. ഓരോ മത്സരം കഴിയുന്തോറും പാണ്ഡ്യ ടീമിന്റെ അവിഭാജ്യ ഘടമായി മാറുന്നുണ്ട്. പക്ഷേ, ഈ നിലയിലേക്കെത്താൻ എത്രദൂരം സഞ്ചരിക്കേണ്ടി വന്നുവെന്ന് പഴയൊരു ചിത്രം പങ്കുവച്ച് പറയുകയാണ് ഹാർദിക് പാണ്ഡ്യ.

Read Also: ഹാർദിക് പാണ്ഡ്യയുടെ ആഢംബര കാറുകളുടെ കളക്ഷനിൽ ഇനി പുതിയ അതിഥി

ചെറുപ്പത്തിൽ പ്രാദേശിക മത്സരങ്ങൾ കളിക്കാനായി പാണ്ഡ്യ ട്രക്കിലാണ് പോയിരുന്നത്. ഈ ചിത്രമാണ് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ട്രക്കിൽ നിൽക്കുന്ന പാണ്ഡ്യയെ കണ്ടാൽ തിരിച്ചറിയുക പ്രയാസമാണ്. ട്രക്കിലെ യാത്രകൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുവെന്നും വിസ്മയകരമായ യാത്രകളായിരുന്നു അവയെന്നും പാണ്ഡ്യ എഴുതിയിട്ടുണ്ട്.

ക്രിക്കറ്റ് കളിക്കാരനാകാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പാണ്ഡ്യ ഇതിനു മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഹാർദിക്കിന് നല്ല ക്രിക്കറ്റ് പരിശീലനം നൽകുന്നതിനായി പിതാവ് സ്വന്തം നാട് ഉപേക്ഷിച്ചു. ക്രിക്കറ്റ് പരിശീലന കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നതായും ഹാർദിക് പറഞ്ഞിട്ടുണ്ട്.

 

View this post on Instagram

 

Golden boy Home is where my two best friends are

A post shared by Hardik Pandya (@hardikpandya93) on

 

View this post on Instagram

 

A post shared by Hardik Pandya (@hardikpandya93) on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഹാർദിക് പാണ്ഡ്യ മികച്ച പ്രകടനമാണ് നടത്തിയത്. നിർണായക സമയത്താണ് ഡേവിഡ് മില്ലറെ ഹാർദിക് പുറത്താക്കിയത്. ഇന്ത്യയുടെ ഏഴു വിക്കറ്റ് ജയത്തിന് ഇതും നിർണായകമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook