scorecardresearch
Latest News

ഹാർദിക് പാണ്ഡ്യ ഐപിഎൽ അഹമ്മദാബാദ് ടീമിന്റെ കാപ്റ്റനാകും; ഫ്രാഞ്ചൈസിക്ക് ബിസിസിഐയുടെ അനുമതികൾ ലഭിച്ചു

“അഹമ്മദാബാദ് , ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക്കിനെ നിയമിക്കുന്ന കാര്യം തീരുമാനമായി, ”ഒരു പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു

ഹാർദിക് പാണ്ഡ്യ ഐപിഎൽ അഹമ്മദാബാദ് ടീമിന്റെ കാപ്റ്റനാകും; ഫ്രാഞ്ചൈസിക്ക് ബിസിസിഐയുടെ അനുമതികൾ ലഭിച്ചു
ഫൊട്ടോ: ഫേസ്ബുക്ക്/ ഹാര്‍ദിക്ക് പാണ്ഡ്യ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാവുന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ആദ്യ സീസണിൽ സീനിയർ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിക്കും. സിവിസി ഗ്രൂപ്പാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ഉടമകൾ. ഹർദികിനെ കാപ്റ്റനാക്കുന്നതിന് മുന്നോടിയായി ബിസിസിഐയിൽ നിന്ന് ഫ്രാഞ്ചൈസിക്ക് എല്ലാ അംഗീകാരവും ലഭിച്ചു.

അഹമ്മദാബാദ് ഐപിഎൽ ടീമിനെ 5625 കോടി രൂപയ്ക്ക് വാങ്ങിയ ലോകത്തിലെ പ്രമുഖ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളിലൊന്നായ ഉടമകൾക്ക് നിയമപരമായ പരിശോധന ആവശ്യമായിരുന്നു. അതിനാൽ ബിസിസിഐ ലെറ്റർ ഓഫ് ഇന്റന്റ് നൽകുന്നതിനായി കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നിരുന്നു.

യൂറോപ്പിലെ വാതുവെപ്പ് സ്ഥാപനങ്ങളിലെ സിവിസിയുടെ നിക്ഷേപമാണ് പച്ചക്കൊടി ലഭിക്കാനുള്ള കാലതാമസത്തിന് കാരണം.വാതുവയ്പ്പ് നിയമവിരുദ്ധമായ ഇന്ത്യയിൽ അവർക്ക് അത്തരം പ്രവർത്തനങ്ങളൊന്നുമില്ലെങ്കിലും, അവർക്ക് മുന്നോട്ട് പോകുന്നതിന് മുമ്പ് നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉറപ്പാക്കാൻ രാജ്യത്തെ ക്രിക്കറ്റ് ബോർഡ് താൽപര്യപ്പെട്ടിരുന്നു.

“അതെ, അഹമ്മദാബാദ് ഫ്രാഞ്ചൈസിക്ക് അവരുടെ കത്ത് ലഭിച്ചു. എന്നിരുന്നാലും, ഇത് ഒരു വലിയ പ്രക്രിയയായതിനാൽ അവർ കുറച്ചുകാലമായി അവരുടെ മുന്നൊരുക്കം ചെയ്യുന്നു. നമുക്കറിയാവുന്നിടത്തോളം, ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക്കിനെ നിയമിക്കുന്ന കാര്യം തീരുമാനമായി, ”ഒരു പേരു വെളിപ്പെടുത്താത്ത ഐപിഎൽ ഉദ്യോഗസ്ഥൻ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

Also Read: കോഹ്ലിക്ക് ധോണി നല്‍കിയ ഉപദേശം എങ്ങനെ റിഷഭ് പന്തിന് സഹായകരമാകും

മെഗാ ലേലത്തിന് മുമ്പുള്ള ഡ്രാഫ്റ്റ് പിക്കിന്റെ ഭാഗമായി ലഭ്യമായ കളിക്കാരുടെ കൂട്ടത്തിൽ നിന്ന് മൂന്ന് കളിക്കാരെ (രണ്ട് ഇന്ത്യക്കാരും ഒരു വിദേശിയും) തിരഞ്ഞെടുക്കാൻ രണ്ട് പുതിയ ഫ്രാഞ്ചൈസികളായ അഹമ്മദാബാദിനും ലഖ്നൗവിനും അവകാശമുണ്ട്.

“ഹാർദിക് പ്രാദേശിക ബന്ധമുള്ളതും, മുംബൈ ഇന്ത്യൻസിലുടെ ഐപിഎൽ പ്രകടനം തെളിയിക്കപ്പെട്ടതും ക്യാപ്റ്റൻ, പ്രീമിയർ കളിക്കാരൻ എന്നീ നിലകളിൽ മികവ് തെളിയിച്ചതുമായ വ്യക്തമായ ഒരു തിരഞ്ഞെടുപ്പായിരുന്നു,” ഉദ്യോഗസ്ഥൻ പറഞ്ഞു.

“അഫ്ഗാൻ സ്പിൻ സെൻസേഷൻ റാഷിദ് ഖാൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷൻ എന്നിവരെ ഡ്രാഫ്റ്റിൽ നിന്ന് അവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും താരങ്ങളായി ഫ്രാഞ്ചൈസി അതിന്റെ കരാർ ഏതാണ്ട് ഉറപ്പിച്ചു. ഇപ്പോൾ, അവസാന നിമിഷത്തിൽ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ അതാണ് അന്തിമമായത്, ”ഉദ്യോഗസ്ഥർ പറഞ്ഞു.

അഹമ്മദാബാദ് ഫ്രാഞ്ചൈസി ആശിഷ് നെഹ്‌റയെ മുഖ്യ പരിശീലകനായും വിക്രം സോളങ്കിയെ ക്രിക്കറ്റ് ഡയറക്ടറായും ഗാരി കിർസ്റ്റനെ ടീം മെന്ററായും നിയമിച്ചിട്ടുണ്ട്. ഐസിസി ടി20 ലോകകപ്പ് ലീഗ് ഘട്ടത്തിൽ ഇന്ത്യ പുറത്തായത് മുതൽ ഹാർദിക്കിന് അനുകൂലമല്ലാത്ത സാഹചര്യമാണ്. അതിനാൽ ഈ തവണത്തെ ഐപിഎൽ ഹർദിക്കിന് തിരിച്ചുവരവിനുള്ള പാതയാണ്.

Also Read: പരമ്പര നേടാന്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം; ടീമില്‍ മാറ്റം നിര്‍ദേശിച്ച് ഹര്‍ഭജന്‍

മുതുകിലെ ശസ്ത്രക്രിയയ്ക്ക് മുമ്പത്തെ അദ്ദേഹത്തിന്റെ ശക്തനായ നാലാം സീമർ എന്ന അവസ്ഥ മാറിയിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ പോലും അദ്ദേഹം അധികം പന്തെറിയാത്ത സാഹചര്യമുണ്ടായി.

തന്റെ വൈറ്റ് ബോൾ കരിയർ നീട്ടാൻ പാണ്ഡ്യ വീണ്ടും ഇന്ത്യയ്‌ക്കായി ടെസ്റ്റ് കളിക്കില്ല. പക്ഷേ വൈറ്റ് ബോൾ ടീമിന് വേണ്ടി, ഓസ്‌ട്രേലിയയിൽ നടക്കുന്ന ഈ വർഷത്തെ ടി20 ലോകകപ്പിന് പാണ്ഡ്യ ഒരു സുപ്രധാന സാധ്യതയായി തുടരുന്നു എന്നത് ഇപ്പോൾ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.അതിനാൽ, ഒരു നായകനും ക്യാപ്റ്റനും എന്ന നിലയിൽ അഹമ്മദാബാദിന്റെ മികച്ച പ്രകടനം അദ്ദേഹത്തിന് മുന്നേറാൻ അവസരം നൽകാം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Hardik pandya set to lead ahmedabad franchise bcci gives letter of intent to franchise