ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്നും ഇന്ത്യൻ ഓൾറൗണ്ടർ പുറത്തായി. മാച്ച് ഫിറ്റ്നസ് തെളിയിക്കുന്നതിൽ പാണ്ഡ്യ പരാജയപ്പെട്ടതായി ബിസിസിഐ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു 26 കാരനായ ഹാർദിക്. ഇതിനുശേഷം വിശ്രമത്തിലായിരുന്നു.

കഴിഞ്ഞ ഏഷ്യ കപ്പ് മുതൽ ഹാർദിക് പാണ്ഡ്യക്ക് പുറംവേദന സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരായ ടി 20, ഏകദിന മത്സരങ്ങൾ പാണ്ഡ്യയ്ക്ക് നഷ്ടമായി. കഴിഞ്ഞ സെപ്റ്റംബറിൽ ടീം ഇന്ത്യ ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പർമറുടെ നിർദേശപ്രകാരമാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായത്.

Read Also: സഞ്ജുവിനെ ഇറക്കാനാണ് ആദ്യം തീരുമാനിച്ചത്, രാഹുലാണ് എന്നെ നിർദേശിച്ചത്: വിരാട് കോഹ്‌ലി

രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കളിക്കുക. ഫെബ്രുവരി 21 ന് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങും. ഫെബ്രുവരി 29 നാണ് രണ്ടാം ടെസ്റ്റ് മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook