മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓൾറൗണ്ടർ ഹർദ്ദിഖ് പാണ്ഡ്യ കളിക്കില്ല . ആദ്യ ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് പാണ്ഡ്യയെ മാറ്റി നിർത്തുന്നത്. താരത്തിന് വിശ്രമം അനുവദിച്ചതാണെന്ന് സെലക്ടർമാർ അറിയിച്ചു. നേരത്തെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ ഹർദ്ദിഖ് പാണ്ഡ്യയെ ഉൾപ്പെടുത്തിയിരുന്നു. പാണ്ഡ്യയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിലെ സ്ഥിരാംഗമായ പാണ്ഡ്യക്ക് മതിയായ വിശ്രമം വേണമെന്നാണ് സെലക്ടർമാരുടെ തീരുമാനം. ബംഗ്ലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്താൻ പാണ്ഡ്യയോട് സെലക്ടർമാർ നിർദ്ദേശിച്ചു.

ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ചുവടെ –

വിരാട് കോഹ്‌ലി, കെ.എല്‍.രാഹുല്‍, മുരളി വിജയ്, ശിഖര്‍ ധവാന്‍, അജയ്ക്യ രഹാന. ചേതേശ്വര്‍ പൂജാര, രോഹിത്ത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, ഉമേശ് യാദവ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ