മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ധോണി വിരമിക്കണമെന്ന് പറയുന്നവരും തുടര്‍ന്ന് കളിക്കണമെന്ന് പറയുന്നവരുമുണ്ട്. പക്ഷെ എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന ഒന്നുണ്ട്. ധോണിയുടെ അസാന്നിധ്യം ആരാധകരേയും താരങ്ങളേയും സങ്കടപ്പെടുത്തുന്നുണ്ട്.

ധോണിയെ താന്‍ എത്ര മാത്രം മിസ് ചെയ്യുന്നുണ്ടെന്ന് ഓള്‍ റൗണ്ടര്‍ ഹാർദിക് പാണ്ഡ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. ധോണിയോടൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവച്ചാണ് ഹാർദിക് തനിക്ക് ധോണിയെ മിസ് ചെയ്യുന്നുവെന്നു പറഞ്ഞത്. ധോണിക്കും സിവയ്ക്കുമൊപ്പമുള്ള ചിത്രമാണ് പാണ്ഡ്യ പങ്കുവച്ചത്.

”ഈ ചെറുതിനെ മിസ് ചെയ്യുന്നു (വലിയ ആളേയും)” എന്നായിരുന്നു പാണ്ഡ്യയുടെ പോസ്റ്റ്. ധോണിക്കും സിവയ്ക്കുമൊപ്പം വിദേശ ടൂറിനിടെ എടുത്ത ചിത്രമാണ് പാണ്ഡ്യ പോസ്റ്റ് ചെയ്തത്. നേരത്തെ റാഞ്ചിയിലെ ധോണിയുടെ വീട്ടിലെത്തിയ പാണ്ഡ്യ ഇരുവര്‍ക്കുമൊപ്പം നീന്തല്‍ കുളത്തില്‍ ‘ബേബി ഷാര്‍ക്ക്’ പാടി കളിക്കുന്നതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

പരുക്ക് മൂലം ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പാണ്ഡ്യ. നാല് മാസത്തോളമാണ് പാണ്ഡ്യയ്ക്ക് വിശ്രമം നിർദേശിച്ചിരിക്കുന്നത്. ഐപിഎല്ലിലായിരിക്കും പാണ്ഡ്യയുടെ തിരിച്ചു വരവെന്നാണ് കണക്കാക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു പാണ്ഡ്യയുടെ അവസാന മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook