Latest News

ഇന്ത്യക്കായി കളിക്കുമ്പോള്‍ മാനസികാരോഗ്യം പ്രധാനം: ഹാര്‍ദിക് പാണ്ഡ്യ

മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയത് കോവിഡ് മഹാമാരികാലത്താണെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു

Hardik Pandya, ഹാര്‍ദിക് പാണ്ഡ്യ, Hardik pandya on mental health, cricket, ക്രിക്കറ്റ്, cricket news, ക്രിക്കറ്റ് വാര്‍ത്തകള്‍, sports, sports news, കായിക വാര്‍ത്തകള്‍, fitness news, ipl, ipl updates, ഐപിഎല്‍ വാര്‍ത്തകള്‍, ipl news, Mumbai Indians, Indian express malayalam, ie malayalam, ഐഇ മലയാളം

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാനസികാരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കിയെന്ന് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ. മനസിനെന്നും ഉണര്‍വേകിയതിന് കുടുബാംഗങ്ങള്‍ക്ക് നന്ദിയും ഹാര്‍ദിക് പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ പങ്ക് വച്ച വിഡിയോയിലാണ് താരം വ്യക്തമാക്കിയത്.

“അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം വളരെ കൂടുതലാണ്. ജീവിതം മാറിമറിയുന്നു, പക്ഷെ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഏത് സാഹചര്യവും മറികടക്കാന്‍ തയ്യാറാകണം. മാനസികാരോഗ്യം ഇതിനൊക്കെ പ്രധാനമാണ്. എന്റെ കുടുംബം അതിലൊരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്,” ഹാര്‍ദിക് പറഞ്ഞു.

മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയത് കോവിഡ് മഹാമാരികാലത്താണെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. ബയോ ബബിളുകളിലും മറ്റ് നിയന്ത്രണങ്ങളിലുമാണ് താരങ്ങള്‍ മത്സരങ്ങള്‍ക്ക് തയ്യാറെടുത്തിരുന്നത്.

60 ഏകദിനങ്ങളും 48 ട്വന്റി 20കളും ഇന്ത്യക്കായി കളിച്ച ഹാര്‍ദിക് ശാരീരികക്ഷമതയേക്കുറിച്ചും സംസാരിച്ചു. ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനായി എന്തെങ്കിലും ഒരു കാര്യം എന്നും ചെയ്യണം. ഇത് വളരെ പ്രധാനമാണ്. ചെറിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും നല്ലതാണെന്നും ഹാര്‍ദിക്.

ഹാര്‍ദിക്കിനൊപ്പം മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന ക്രുണാല്‍ പാണ്ഡ്യ ആന്തരിക സന്തോഷത്തെക്കുറിച്ചാണ് സംസാരിച്ചത്. “ഞാനും എന്റെ സഹോദരനും വ്യയാമം ചെയ്യുന്നതിനോടൊപ്പം ആന്തരിക സന്തോഷം നിലനിര്‍ത്താനും ശ്രമിക്കും. എട്ട് മണിക്കൂര്‍ നന്നായുള്ള ഉറക്കം, നാല്, അഞ്ച് മണിക്കൂര്‍ ചിരിക്കാന്‍ സഹായിക്കും,” ക്രുണാല്‍ പാണ്ഡ്യ പറ‍ഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hardik pandya on keeping mental health right during cricket

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com